Header Ads

  • Breaking News

    മൊബൈല്‍ ഫോണുകള്‍ കൊറോണ വൈറസ് വാഹകരായേക്കാ...


    മൊബൈല്‍ ഫോണുകള്‍ കൊറോണ വൈറസ് വാഹകരായേക്കാമെന്ന് എയിംസ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ആരോഗ്യ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാണ് റായ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാകുന്ന ഒരു കാരണത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

    മൊബൈല്‍ പ്രതലം അപകട സാധ്യത കൂടുതലുള്ള ഒന്നാണ്. ഫോണില്‍ വൈറസ് സാന്നിദ്ധ്യം ഉണ്ടെങ്കില്‍ അത് കണ്ണിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുന്നുണ്ടെങ്കിലും പലരും മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാറില്ല.

    കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളിലൊന്നും മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച്‌ പറയുന്നില്ല. മൊബൈല്‍ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad