ലോക്ക് ഡൗണ്‍ നീട്ടിയേക്കും? തീരുമാനം ഇന്ന്...
ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ആയേക്കും. ഇന്നലെ ആഭ്യന്ത്രമന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം തയ്യാറാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഉപദേശം അമിത്ഷാ തേടി. നാളെ മന്‍കിബാത്തില്‍ രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി വിശദീകരിക്കും.കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടീയേക്കുമെന്നാണ് സൂചന. കൂടുതല്‍ ഇളവുകള്‍ നല്‍കിയാവും ലോക്ക് ഡൗണ്‍ നീട്ടുക. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കും.
അതേസമയം മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്റെ നാലാം ഘട്ടം ഈ മാസം 31 ന് അവസാനിക്കും. രാജ്യത്ത് ക്രമാതീതമായി രോഗബാധിതര്‍ കൂടുന്നതും സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ദ്ധിക്കുന്നതും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിലേക്കാണ് സൂചന നല്‍കുന്നത്. വിവിധമേഖലകള്‍ക്ക് നിയന്ത്രണങ്ങളോടെയുള്ള ഇളവുകള്‍ നല്‍കുമെന്നും വിവരങ്ങളുണ്ട്. എന്തൊക്കയാകും ഇളവുകളെന്നും നിയന്ത്രണങ്ങള്‍ വേണമോ എന്നതുസംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ഉടന്‍ വന്നേക്കും.
ബസ് സര്‍വ്വീസ്, അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്കും നാലാം ഘട്ടത്തില്‍ ഇളവ് നല്‍കിയത് കൂടുതല്‍ പ്രവാസികള്‍ നാട്ടിലെത്താന്‍ സഹായിച്ചു. എന്നാല്‍ ഇത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുമുണ്ട്.
No comments
Post a Comment