കേരളത്തിൽ കോവിഡ് സമൂഹവ്യാപന സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ചവിദഗ്ധ സമിതി
തിരുവനന്തപുരം:
സംസ്ഥാനത്ത് കൊവിഡിന്റെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതരുണ്ടായത് സമൂഹ വ്യാപനസാധ്യതയാണ് കാണിക്കുന്നതെന്ന് വിദഗ്ധസമിതി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ വൈറസ് ബാധിച്ച് മരിച്ച രോഗിയില്‍ നിന്ന് രോഗം പകര്‍ന്നത് പതിനൊന്നുപേര്‍ക്കാണ്. കാര്യമായ ലക്ഷങ്ങളൊന്നും കാണിക്കാത്ത രോഗിയില്‍ വൈറസ് ബാധ തിരിച്ചറിയും മുന്നേ തന്നെ വൈറസ് വ്യാപനമുണ്ടായെന്നാണ് കരുതുന്നത്. ചക്ക തലയില്‍ വീണ് ചികിത്സ തേടിയ കാസര്‍കോട്ടുകാരന്‍, കണ്ണൂരിലെ റിമാന്‍ഡ് പ്രതികള്‍, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി, ആദിവാസിയായ ഗര്‍ഭിണി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്‌ക്കെത്തിയ യുവതി തുടങ്ങി മൂന്നു ഘട്ടങ്ങളിലായി 23 പേര്‍ക്ക് രോഗം എങ്ങനെ പകര്‍ന്നതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് സമൂഹ വ്യാപന സാദ്ധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് പരിശോധന കുറവായതിനാല്‍ അപകടകരമായ അവസ്ഥയാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യ പ്രവര്‍ത്തകരിലുള്‍പ്പെടെ പരിശോധനകള്‍ കൂട്ടിയാലേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയുള്ളുവെന്നും സമിതി നിര്‍ദേശിച്ചു.
14 ആരോഗ്യ പ്രവര്‍ത്തകരടക്കം 57 പേര്‍ക്കാണ് 19 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം കാരണമുള്ള രോഗബാധയുണ്ടായത്. ഒരാഴ്ചയ്ക്കുളളില്‍ കേരളത്തില്‍ നിന്ന് പോയവരില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്കാണ്. ഒരു മാസത്തിനുളളില്‍ സംസ്ഥാനത്ത് മൂവായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ നിഗമനം.
No comments
Post a Comment