കോവിഡിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന ചൈനീസ് ശാസ്ത്രജ്ഞനെ വെടിവെച്ചു കൊലപ്പെടുത്തി
വാഷിംങ്ടണ്‍ ഡിസി: കോവിഡിനെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന ചൈനീസ് ശാസ്ത്രജ്ഞനെ അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ കംപ്യൂട്ടേഷന് ആന്‍ഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ ബിംഗ് ലിയുവിനെയാണ് (37) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാസ്ത്രഞ്ജന്‍ ലിയുവിനെ കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നയാളെയും വീടിനു പുറത്തുള്ള കാറില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി, കോവിഡിന്റെ സെല്ലുലാര്‍ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ലിയു ഗവേഷണം നടത്തിയിരുന്നത്, പഠനം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ അടുത്തെത്തിയിരുന്നതായി സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.
No comments
Post a Comment