എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. പരീക്ഷകള്‍ നടത്താനിരിക്കുന്ന കണ്ടയ്ന്‍മെന്റ് സോണുകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്രമീകരണം ഒരുക്കും.
ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേപരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷയും ഉണ്ടാകും. സ്‌കൂളുകള്‍ അണുവിമുക്തമാക്കാന്‍ ഫയര്‍ഫോഴ്‌സിനോട് ആവശ്യപ്പെട്ടു. 2945 പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും എത്തിക്കാനും തീരുമാനം.
പതിമൂന്ന് ലക്ഷത്തില്‍പരം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയ്ക്കായി വിവിധ കേന്ദ്രങ്ങളിലെത്തുക. പരീക്ഷ തുടങ്ങുന്ന 26ാം തീയതിക്ക് മുന്‍പ് എല്ലാ സ്്കൂളുകളിലും സുരക്ഷിതമായി പരീക്ഷ നടത്താനാകും വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
കണ്ടെന്‍മെന്റ് സോണുകളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സെന്ററുകളോ, പ്രത്യേക ക്ലാസ് മുറികളോ നല്‍കും.പരിശോധനാചുമതല ആശാവര്‍ക്കര്‍മാര്‍ക്കാണ്. സാനിറ്റെസര്‍, മാസ്‌ക്ക് എന്നിവ വാങ്ങേണ്ടത് അതാത് സ്‌കൂളുകളാണ്.
ക്‌ളാസുമുറികള്‍ അണുവിമുക്തമാക്കാന്‍ അഗ്‌നിശമന സേനയുടെ സേവനം തേടാം. സ്‌കൂളുകളില്‍ശുചീകരണത്തിന് രണ്ട്‌പേരെ പ്രത്യേകം നിയോഗിക്കണം. 26ാം തീയതി മുതല്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
No comments
Post a Comment