കണ്ണപുരത്തെ റിമാൻഡ് പ്രതിക്ക് കോവിഡ്: ജാഗ്രത
റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥീരീകരിച്ചു . മജിസ്ട്രേട്ട് ഉൾപ്പെടെയുള്ള കോടതി ഉദ്യോഗസ്ഥരും പോലീസുകാരും ക്വാറന്റീനിലേക്ക് . കോവിഡ് വ്യാപകമാകുന്നതായി ആശങ്ക , ജനം ഭീതിയിൽ . കഴിഞ്ഞ 23 ന് വീട്ടിൽ വെച്ച് കണ്ണപുരം പോലിസ് അറസ്റ്റ് ചെയ്ത് എടക്കേപ്പുറം സ്വദേശിയായ യുവാവിനാണ് ഇന്ന് രാവിലെ കോവിഡ് -19 ബാധിച്ചതായി പരിശോധനാ റിപ്പോർട്ട് പുറത്തുവന്നത് ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസുകാരും സ്റ്റേഷനിൽ ആ സമയത്തുണ്ടായിരുന്ന 26 പോലീസുകാർ ക്വാറന്റീനിൽ പോകാനാണ് നിർദ്ദേശം .
ഇപ്പോൾ കണ്ണൂർ ജയിലിൽ കഴിയുന്ന ഈയാളെ സിംഗിൾ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത് . ഒരു വനിതാ പോലീസിന്റെ പരാതിയിലാണ് പോലീസ് ഈയാളെ അറസ്റ്റ് ചെയ്തത് . പോലീസുകാർ ഭക്ഷണം കഴിക്കുന്ന ഹോട്ടൽ അടച്ചിടാനും നിർദ്ദേശമുണ്ട് .
അതിനിടെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ 21 ന് കീഴടങ്ങിയ ആയുധനിയന്ത്രണ നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്ത യുവാവിനും കോവിഡ് ബാധിച്ചതായി ഇന്ന് രാവിലെ റിപ്പോർട്ട് വന്നത് കോടതി ജീവനക്കാരിൽ ആശങ്ക പടർത്തിയിട്ടുണ്ട് . പയ്യന്നൂർ മജിസ്ട്രേറ്റിന്റെ താൽക്കാലിക ചുമതല തളിപ്പറമ്ബ് മജിസ്ട്രേറ്റിനും കണ്ടഊർ ഒന്ന് മജിസ്ട്രേറ്റിന്റെ ചുമതല കണ്ണൂർ രണ്ട് മജിസ്ട്രേറ്റിനും നൽകിയിരിക്കയാണ് . കോടതികളിലെ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ക്വാറന്റീനിലേക്ക് പോകേണ്ട സ്ഥിതിയാണിപ്പോൾ . അവശ്യ സർവീസ് അല്ലാത്ത കോടതികൾ തിരക്കിട്ട് തുറന്ന് പ്രവർത്തിക്കുന്നതിലും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് . ഒരുഭാഗത്ത് ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നു . എന്ന തോന്നൽ ഉണ്ടാകുമ്പോഴും മറുഭാഗത്ത് കോവിഡ് കൂടുതൽ വ്യാപിക്കുന്നതിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഇയാൾ കഴിഞ്ഞ ദിവസം പഴയങ്ങാടി ചെങ്ങലിലെ ഒരു വീട്ടിൽ വന്നിരുന്നു. ഇയാളുമായി നേരിട്ട് സമ്പർക്കമുള്ള ചെങ്ങൽ സ്വദേശിയെ നിരീക്ഷണത്തിലേക്ക് മാറ്റി.
No comments
Post a Comment