SSLC,HSE,VHSE പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചുകൊണ്ടുളള ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചുകൊണ്ടുളള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റു ജില്ലകളിൽപ്പെട്ടു പോയ കുട്ടികൾക്ക് പരീക്ഷാകേന്ദ്ര മാറ്റത്തിനായി അപേക്ഷിക്കാനുളള അവസരം മേയ് 21 വരെ അനുവദിച്ചിരുന്നു.
ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചവരിൽ മീഡിയം, കോഴ്സ് എന്നിവ കൃത്യമായി തെരഞ്ഞെടുത്ത് പുതിയ പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് അപേക്ഷിച്ചവർക്ക് അതത് പരീക്ഷാകേന്ദ്രവും കോഴ്സുകൾ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവർക്ക് പ്രസ്തുത കോഴ്സുകൾ നിലവിലുളള തൊട്ടടുത്ത പരീക്ഷാ കേന്ദ്രവും അനുവദിച്ചു.
പട്ടിക https://sslcexam.kerala.gov.in,
www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ 'Application for Centre Change' എന്ന ലിങ്കിലൂടെ ലഭ്യമാകും. പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുളള വ്യക്തിഗത സ്ലിപ്പ് Centre Allot slip എന്ന ലിങ്കിലൂടെ പ്രിന്റ് എടുക്കാവുന്നതാണ്.
പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിന് നിലവിലുളള ഹാൾടിക്കറ്റും വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന സെന്റർ അലോട്ട് സ്ലിപ്പും സഹിതമാണ് ഹാജരാകേണ്ടത്.ഏതെങ്കിലും വിദ്യാർഥിയ്ക്ക് പരീക്ഷാ ഹാൾടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തിൽ സെന്റർ അലോട്ട് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷ എഴുതുന്നതിന് ഹാജരായാൽ മതിയാകും.
2020 മാർച്ചിലെ പൊതുപരീക്ഷകൾക്ക് പരീക്ഷാ സഹായം അനുവദിച്ചിട്ടുളള സി.ഡബ്ല്യൂ.എസ്.എൻ. വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ പുതിയ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്ക്രൈബ്/ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യസ ഡയറക്ടർ അറിയിച്ചു.
No comments
Post a Comment