പ്രവാസി ധനസഹായ വിതരണം 15 മുതൽ
ജനുവരി ഒന്നിന് ശേഷം തൊഴിൽവിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ഡൗൺ കാരണം മടങ്ങാൻ കഴിയാത്തതുമായ പ്രവാസിമലയാളികൾക്ക് നോർക്ക വഴി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായവിതരണം ജൂൺ 15ന് ആരംഭിക്കും.
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/സ്വദേശത്തുള്ള ജോയൻറ് ബാങ്ക് അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയക്കുക. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള രേഖകൾ സമർപ്പിച്ച് ഭാര്യ/ഭർത്താവിെൻറ അക്കൗണ്ടിലേക്കും തുക സ്വീകരിക്കാം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്നും നോർക്ക സി.ഇ.ഒ അറിയിച്ചു.
No comments
Post a Comment