ഇന്ന് കണ്ണൂരിൽ 17 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകിച്ചു വിശദ വിവരങ്ങൾ
ജില്ലയില്‍ 17 പേര്‍ക്ക് ഇന്നലെ (ജൂണ്‍ 24) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്നു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 60കാരന്‍, ജൂണ്‍ 18ന് കുവൈറ്റില്‍ നിന്ന് എത്തിയ മുണ്ടേരി സ്വദേശി 49കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നുള്ള ക്യുആര്‍ 7487 വിമാനത്തിലെത്തിയ കരിവെള്ളൂര്‍ പെരളം സ്വദേശി 51കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് ഗുജറാത്തില്‍ നിന്നെത്തിയ പിണറായി സ്വദേശി 58കാരന്‍, ട്രെയിന്‍മാര്‍ഗം ജൂണ്‍ 15ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 36കാരന്‍, ഇതേ ദിവസം ബെംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ മട്ടന്നൂര്‍ സ്വദേശി 25കാരന്‍, ജൂണ്‍ ആറിന് മംഗലാപുരത്തു നിന്ന് ട്രെയിന്‍ മാര്‍ഗമെത്തിയ സിഎസ്എഫ്കാരനായ 58കാരന്‍, ജൂണ്‍ 18ന് രാജധാനി എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വഴി ഡല്‍ഹിയില്‍ നിന്നെത്തിയ പായം സ്വദേശി 27കാരന്‍, ജൂണ്‍ 19ന് ഇതേ ട്രെയിനില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ കൊട്ടിയൂര്‍ സ്വദേശികളായ 56കാരി, 23കാരി, 36കാരന്‍, ആറ് വയസുകാരന്‍, രണ്ട് വയസുകാരന്‍, ജൂണ്‍ 20ന് ബാംഗ്ലൂരില്‍ നിന്നും എത്തിയ കടമ്പൂര്‍ സ്വദേശി 42കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയത്. കൂത്തുപറമ്പ് സ്വദേശിയായ 27കാരി, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, മൈസൂര്‍ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 52കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 372 ആയി. ഇവരില്‍ 250 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18074 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 81പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 109 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 17841 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 12861 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12076 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11367 എണ്ണം നെഗറ്റീവാണ്. 785 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
No comments
Post a Comment