കോവിഡ്- 19 മുക്തി നേടിയ പാപ്പിനിശേരി സ്വദേശി മരിച്ചു
പാപ്പിനിശേരി വെസ്റ്റ്: കോവിഡ്- 19 മുക്തി നേടിയ പാപ്പിനിശേരി സ്വദേശി മരിച്ചു. പുതിയകാവിന് പടിഞ്ഞാറെ രാമാലയത്തിൽ പോരയിൽ കുഞ്ഞിരാമൻ നമ്പ്യാരാ ( 81) ണ് മരിച്ചത്.
ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ ടെസ്റ്റിൽ കോവിഡ് പോസറ്റീവായതിനെ തുടർന്ന് 14 ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി.
ഇതിനിടയിൽ വൃക്കരോഗവും പ്രമേഹവും മൂർഛിക്കുകയുകയും സോഡിയം വളരെയേറെ കുറയുകയും ചെയ്താണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്കാര ചടങ്ങുകൾ പിന്നീട് ആരോഗ്യ വകുപ്പ് അധികാരികളുടെ നിർദേശാനുസരണമാണ് നടക്കുക.ഭാര്യ: ശാന്ത, മക്കൾ .. സുഗുണ ,സുജിത്ത്, സുനിൽ, മരുമക്കൾ: രമേശൻ, ശ്രീജ, രജിത.
No comments
Post a Comment