Header Ads

  • Breaking News

    കോവിഡ് വ്യാപനത്തിനിടയിൽ ജില്ലയ്ക്ക് ആശങ്കയായി : ഡെങ്കിപ്പനി ബാധിച്ചവർ 200 കടന്നു

    കോവിഡ് വ്യാപനത്തിനിടയിൽ ജില്ലയ്ക്ക് ആശങ്കയായി : ഡെങ്കിപ്പനിയും പടരുന്നു
    മഴ കനത്തതോടെ
    പനിപ്പേടിയിലാണ് ജില്ല. ലോക്ക് ഡൗണും
    ചില സ്ഥലങ്ങൾ റെഡ്സോൺ ആയി
    പ്രഖ്യാപിച്ചതും. റബ്ബർ തോട്ടങ്ങളിലടക്കം
    ശുചീകരണം മുടങ്ങുന്നതിനിടയാക്കി.
    വൊളന്റിയർമാരെ കിട്ടാനില്ലാത്തതും
    വെല്ലുവിളിയായിട്ടുണ്ട്. ആരോഗ്യ
    ജീവനക്കാർക്കുതന്നെ ഇരട്ടി
    ജോലിയായതിനാൽ : ഡെങ്കി
    പ്രതിരോധപ്രവർത്തനം മെല്ലെയാണ്.
    ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ
    എണ്ണം 200 കടന്നു. പുളിങ്ങോം,
    ചപ്പാരപ്പടവ് എന്നിവിടങ്ങളിൽ രണ്ട്
    മരണങ്ങളും റിപ്പോർട്ട് ചെയ്തു.
    ആലക്കോട്, അയ്യൻകുന്ന്, ചെറുപുഴ,
    പെരിങ്ങോം-വയക്കര തുടങ്ങിയ
    പഞ്ചായത്തുകളിലാണ് കൂടുതൽ
    ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
    നടുവിൽ, എരുവേറ്റി, ഉളിക്കൽ, ഉദയഗിരി,
    എരമം-കുറ്റൂർ, ചപ്പാരപ്പടവ്, പായം,
    ചിറ്റാരിപ്പറമ്പ്, ചെങ്ങളായി, ആറളം,
    കേളകം തുടങ്ങിയ പഞ്ചായത്തുകളിലും
    പനി റിപ്പോർട്ട് ചെയ്തു.
    ആരോഗ്യ വകുപ്പ് തദ്ദേശ
    സ്ഥാപനങ്ങളുടെ സഹകരണത്തോടെ
    ഊർജിത കൊതുക് ഉറവിടനശീകരണം
    തുടങ്ങിയിട്ടുണ്ട്. 12 വരെയാണ് ഇത്
    നടത്തുക. വീടുകൾ, സ്ഥാപനങ്ങൾ,
    മറുനാടൻ തൊഴിലാളികളുടെ
    താമസസ്ഥലം, കവുങ്ങ്-റബ്ബർ തോട്ടങ്ങൾ
    തുടങ്ങിയവ വൃത്തിയാക്കും. എന്നാൽ
    ആരോഗ്യപ്രവർത്തകർ ചെയ്യാൻ
    വരുന്നതുവരെ കാത്തുനിൽക്കരുതെന്നും
    ഉറവിടനശീകരണം വീട്ടുകാരും
    തോട്ടക്കാരും ചെയ്യണമെന്നും അധികൃതർ
    പറയുന്നു.
    ശ്രദ്ധ വീട്ടിനുള്ളിലും
    ലോക്ക് ഡൗണിൽ വീടും പരിസരവും
    വൃത്തിയാക്കുക എന്നതാണ് ഈഡിസ്
    കൊതുകിനെ തുരത്താനുള്ള പ്രധാന
    മാർഗം. വീടിന് വെളിയിൽ തുറന്നുവെച്ച്
    പാത്രങ്ങൾ, ചട്ടികൾ, ചിരട്ടകൾ
    എന്നിവ കമിഴ്ത്തിവച്ചാൽ മാത്രം മതി.
    കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്
    ഇത്തരം കൊതുകുകൾ മുട്ടയിട്ട്
    വളരുന്നത്. വീട്ടിനുള്ളിലും ഒരു
    കണ്ണുവേണം. റഫ്രിജറേറ്ററിന്റെ കവർ,
    എയർ കൂളർ, മണിപ്ലാന്റ്, വെള്ളം
    ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ
    തുടങ്ങിയവ വൃത്തിയാക്കണം.
    കിണറുകൾ ക്ലോറിനേറ്റുചെയ്യണം.

    No comments

    Post Top Ad

    Post Bottom Ad