Header Ads

  • Breaking News

    കേരളത്തിൽ കോവിഡ് ബാധിതർ 2000 കവി‍ഞ്ഞു; 12 ദിവസം കൊണ്ട് രോ​ഗികളുടെ എണ്ണം ഇരട്ടിയായി

    സംസ്ഥാനത്ത് ഇന്നലെ 91 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 
    2005 പേർക്കാണ് സംസ്ഥാനത്ത് ഇതിനോടകം രോ​ഗം സ്ഥിരീകരിച്ചത്. 1174 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
    ജനുവരി 30നാണ് കേരളത്തിൽ ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം 27ന് രോ​ഗികളുടെ എണ്ണം ആയിരം കടന്നെങ്കിൽ പിന്നീടുള്ള 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. 
    ഈ രണ്ടാഴ്ചയ്ക്കിടയിൽ മരണവും ഇരട്ടിയായി. മലപ്പുറം (163), പാലക്കാട് (158), തൃശൂർ (114) ജില്ലകളിൽ നിലവിൽ നൂറിലേറെ പേർ ചികിത്സയിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad