കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ ഹോട്ടലുകളിൽ ഭക്ഷണം പാർസൽ മാത്രം
കണ്ണൂർ :
മലബാർ മേഖലയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹോട്ടലുകൾ ഉടൻ തുറക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇവിടെ പാഴ്സൽ സർവീസ് തുടരും. മറ്റ് ജില്ലകളിൽ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശം പാലിച്ച് ഹോട്ടലുകൾ പ്രവർത്തിക്കും.
മാർഗനിർദേശം പാലിക്കാതെ വഴിയോരങ്ങളിലുള്ള അനധികൃത ഭക്ഷണവിൽപ്പന നിരോധിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയും ജനറൽ സെക്രട്ടറി ജി ജയപാലും ആവശ്യപ്പെട്ടു.
No comments
Post a Comment