Header Ads

  • Breaking News

    കണ്ണൂരിലെ കോവിഡ് രോഗബാധിതരുടെ ആകെ സംഖ്യ 309 ആയി


    മുന്നൂറ് കടന്നു കണ്ണൂരിലെ കോവിഡ് രോഗബാധിതരുടെ ആകെ സംഖ്യ 309 ആയി. ഇന്ന് പുതിയ 10 കേസ്സുകൾ റിപ്പോർട്ട് ചെയ്തതിൽ 4 പേർ വിദേശത്ത് നിന്ന് വന്നവരും 6 പേർ ബോംബെയിൽ നിന്ന് വന്നവരുമാണ്. സമ്പർക്കം മൂലം ആർക്കുമില്ല.

     10 പേര്‍ക്ക് ഇന്ന്  കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 
    ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്നും ഇന്‍ഡിഗോ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 53കാരന്‍, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും ഗോഎയര്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മേലെചൊവ്വ  സ്വദേശി 55കാരി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നും ഐഎക്‌സ് 1716 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ കീഴല്ലൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും ജെ9-407 വിമാനത്തില്‍ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 32 കാരന്‍ എന്നിവരാണ് വിദേശത്തു നിന്ന് എത്തിയവര്‍. ജൂണ്‍ ഒന്‍പതിന് മംഗള എക്‌സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരിക്കൂര്‍ സ്വദേശികളായ 62കാരി, 36കാരി, 46 കാരന്‍, രണ്ടുവയസ്സുകാരി, പത്തുവയസ്സുകാരി, ജൂണ്‍ 13 ന് സ്‌പെഷ്യല്‍ ട്രെയിനില്‍ (06345) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ചപ്പാരപ്പടവ് സ്വദേശി 21കാരി എന്നിവരാണ് മുംബൈയില്‍ നിന്നു വന്നവര്‍.

      309 പേരിൽ 231 പേർ പുരുഷന്മാരും 78 പേർ സ്ത്രീകളുമാണ് .ഇവരിൽ 198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

    ഇവരില്‍ 21 പേര്‍ ഇന്നാണ് ഡിസ്ചാര്‍ജ് ആയത്. 

    അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കടമ്പൂര്‍ സ്വദേശി 20കാരന്‍, മാലൂര്‍ സ്വദേശി 27കാരന്‍, മേക്കുന്ന് സ്വദേശി 24കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 70 കാരന്‍, പയ്യന്നൂര്‍ കോറോം സ്വദേശി 45കാരി, മുഴപ്പിലങ്ങാട് സ്വദേശി 45കാരന്‍, ചെറുവാഞ്ചേരി സ്വദേശി 50 കാരന്‍, പെരിങ്ങളം സ്വദേശി 67കാരന്‍, പാനൂര്‍ സ്വദേശി 64കാരന്‍, കക്കാട് സ്വദേശി 65കാരന്‍, പാച്ചപൊയ്ക സ്വദേശി 45കാരന്‍, പുളിനമ്പ്രം സ്വദേശി 34 കാരന്‍, മാങ്ങാട്ടിടം സ്വദേശി 32കാരന്‍, ഏച്ചൂര്‍ സ്വദേശി 36കാരന്‍, മാലൂര്‍ സ്വദേശി 59കാരന്‍, മാലൂര്‍ സ്വദേശി 58കാരി, മമ്പ്രം സ്വദേശി 44 കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 38കാരി, കുറ്റിയാട്ടൂര്‍ സ്വദേശി 41കാരന്‍, വെള്ളൂര്‍ സ്വദേശി 55കാരന്‍, മൊറാഴ സ്വദേശി 20 കാരന്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

    ജില്ലയില്‍ നിലവില്‍ 13926 പേരാണ് നിരീക്ഷണത്തിലുള്ളത്.  ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 67 പേരും  കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 101 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 13719 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇതുവരെ 10566 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇനി 249 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    309 പേരിൽ  248 പേർ യാത്ര ചെയ്ത് ഇവിടെയെത്തിയവരും 61 പേരുടേത് സമ്പർക്കം വഴിയുമാണ്. മൂന്നാം ഘട്ടത്തിൽ ഘട്ടത്തിൽ 19645 പേർ  അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തി അവരിൽ 462 പേരെ Test ചെയ്ത് 88 പേർ പോസറ്റീവ് ആയി. വിദേശ രാജ്യങ്ങളിൽ നിന്ന് 5825 പേർ എത്തിയതിൽ 692 പേരെ ടെസ്റ്റ് ചെയ്ത് അവരിൽ 91 പേർ പോസറ്റീവ് ആയി.കൂടാതെ ship വഴിയെത്തിയ 58 പേരിൽ 14 പേരെ Test ചെയ്ത് ഒരാൾ പോസറ്റീവ് ആയി.   സമ്പർക്കം 
    വഴി രോഗം പകരാതിരിക്കലാണ് ഇപ്പോഴുള്ള നമ്മുടെ മുൻഗണനയും ജാഗ്രത ആവശ്യമുള്ളതും.

    കാസറഗോഡിനു ശേഷം കണ്ണൂർ ജില്ലയിലും കൊവിഡ് ബാധിച്ചവരുടെ സംഖ്യ മുന്നൂറ് കടക്കുമ്പോൾ ജനുവരി 30 ന് ആദ്യകേസ്സ് കേരളത്തിൽ (തൃശൂരിൽ ) റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ തുടങ്ങിയ പ്രവർത്തങ്ങളിലൂടേയും ടീം കണ്ണൂർ കടന്നു പ്പോയ വെല്ലുവിളികളെക്കുറിച്ചും പറയാതെ വയ്യ. തൃശൂരിൽ നിന്ന് ആലപ്പുഴയിലും പിന്നിട് പത്തനംതിട്ട തുടങ്ങീ ജില്ലകളിലും ഒരുങ്ങിയ ആദ്യഘട്ടത്തിൽ ആരും തന്നെ കണ്ണൂരിൽ പോസറ്റീവ് ആയില്ല. ആദ്യകേസ്സ് റിപ്പോർട്ട് ചെയ്യുന്നത് മാർച്ച് 12ന് ആയിരുന്നു. തുടർന്ന് വിദേശത്തു വന്നവരിൽ മാത്രം ഏകദേശം 52 പേർ പിന്നീട് 53 മത് കേസ്സ് അവരുടെ ചില കുടുംബാഗങ്ങൾക്കും വന്നു. നിസാമുദീനിൽ നിന്നും വന്ന ഒരാൾക്കും കുടുംബത്തിലെ ഒരാൾക്കും ഉണ്ടായി. തുടർന്ന് വ്യപകമായ Testing ആരംഭിച്ചത് അങ്ങിനെ ആ ഘട്ടത്തിൽ 118 പേർ പോസറ്റീവ് ആയി. അപ്പോഴൊന്നും ഒരു ഘട്ടത്തിലും സമൂഹ വ്യാപനം നാം മണത്തിരുന്നില്ല.മാത്രമല്ല നന്മൾ സജ്ജീകരിച്ച, കൊ വിഡ് കെയർ സെൻ്ററുകൾ, ഹോസ്പിറ്റൽ ബെഡ് കൾ ,വെൻറിലേറ്ററുകൾ ,ICUകൾ എന്നിവയെല്ലാം നാം ഒരുക്കിയത് വളരെ കൂടുതലും ആവശ്യം വന്നത് വളരെ കുറവുമായിരുന്നു .കൂടുതൽ Test ചെയ്ത സമയത്ത് 120 ന് അടുത്ത് നാം പ്രതീക്ഷിച്ചിരുന്നു. (പക്ഷേ ഇപ്പോൾ ചിത്രം അത്ര സുഗമമല്ലെങ്കിലും കൂട്ടുന്നതിന നുസരിച്ചുള്ള Scenario plan ready ആണ്. ആശങ്കക്ക് വകയില്ല.)119ാം കേസ്സ് (മേയ് 5 ന്) വയനാട് ജോലി ചെയ്യുന്ന പോലീസുകാരനും തുടർന്ന് അന്യ സംസ്ഥാനത്തു നിന്നുള്ളവർ വരാൻ തുടങ്ങിയതും വന്ദേ ഭാരത് ,ചാർട്ടേഡ് ഫ്ലൈറ്റ് വഴിയുള്ള വ രു ടെ വരവോടെ പെട്ടെന്ന് 200 ഉം (20th മേയിന്) ഇന്ന് 300ളം തികഞ്ഞു .ഇവരുമായി ബന്ധപ്പെടാത്ത ചില കേസ്സുകളും അല്പം പരിഭ്രാന്തി പടർത്തിയെങ്കിലും സമൂഹ വ്യാപനം ഉണ്ടായില്ല.ചില പഞ്ചായത്തുകൾ പൂർണ്ണമായും അടച്ചിടേണ്ട സാഹചര്യം ഉണ്ടായി.നേരത്തെ സൂചിപ്പിച്ചപ്പോലെ കോവിഡ് ബാധിക്കുന്നവരിൽ യഥാവിധി നിയമമനുസരിച്ച് ജീവിക്കുന്നവരും, അല്ലാത്തവരും ചില പ്രത്യക പരിഗണന ഞങ്ങൾക്കുണ്ടെന്ന അഹങ്കാരത്തോടെ പെരുമാറിയവരുമൊക്കെ ഉണ്ടല്ലോ. ചിലർ നമ്മുടെ ടീമിനെ വിഷമിപ്പിച്ചു എന്നു വേണം കരുതാൻ. 

    മുന്നൂറ് കടന്ന് നിൽക്കുമ്പോൾ പ്രധാനമായും ആലോചിക്കാനുള്ളത് Imported Case കളുടെ കാര്യത്തിൽ നമുക്ക് പരിമിധികളുണ്ട്, Contact മൂലം പകരാനുള്ള സാധ്യത കുറച്ചു കൊണ്ടുവരികയാണ്. ഓരോ സെക്ടറിനും അനുയോജ്യമായ പ്ലാനുകൾ വേണം. രോഗവ്യാപനത്തിൻ്റെ കാഴ്ചപ്പാടിൽ സുരക്ഷിതമല്ലാത്ത എല്ലാം മനുഷ്യവ്യാപാരങ്ങളും പുന:പരിശോധിക്കണം. എല്ലാവരും സ്വയം സുരക്ഷിതരാവുകയും ചിലർ ക്വറൻ്റയിൻ-റിവേഴ്സ് ക്വാറൻ്റയിൻ സംവിധാനത്തിൽ തുടരുകയും വേണം. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴികെ ഇക്കാര്യത്തിൽ ഉയർന്ന അവബോധം ജനങ്ങൾ കാണിച്ചിട്ടുണ്ട്.

    സർക്കാർ ഓഫിസുകൾ, പൊതുയിടങ്ങൾ, ആരാധനാലയങ്ങൾ, കളിസ്ഥലങ്ങൾ, കച്ചവട സ്ഥാപനങ്ങൾ ,ആശുപത്രി എന്നിവടങ്ങളിലെല്ലാം പൊതു സമീപനം ആവശ്യമാണെന്ന് കണ്ടിട്ടുണ്ട്.

    കളക്ടറേറ്റിൽ ജനങ്ങൾക്ക് പരാതി നൽകുന്നതിനും അവ കളക്ടറെ  നേരിട്ട് കാണാതെ തന്നെ നടപടികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഉടൻ പ്രാബല്യത്തിൽ വരും.മുൻപത്തേക്കാൾ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് ഈ സാഹചര്യം കാരണമാക്കി എന്നു തോന്നുന്നു.ഇത് എല്ലാ സർക്കാർ ഓഫീസുകൾക്കും മാതൃകയാക്കുകയുമാകാം.അനാവശ്യ യാത്രകൾ, കാത്തിരിപ്പുകൾ, അതുമായി ബന്ധപ്പെട്ട ചെലവുകൾ, മറ്റ് റിസ്കുകൾ എല്ലാം ഒഴിവാക്കാം. ആളുകളുടെ  വിഷമം കുറയും. ചിലർക്ക് ഡോക്ടറെ കണ്ടാൽ രോഗം മാറും എന്നപ്പോലെ ചിലർക്ക് ഓഫീസർമാരെ നേരിട്ട് കാണണം എന്ന അവസ്ഥ ഒന്നു മാറി വരണം എന്നു മാത്രം. സാങ്കേതിക വിദ്യക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള ഇത്തരം ഭരണ രീതികൾക്ക് എല്ലാവരും ശരിയായി വരേണ്ടതുണ്ട്. പതുക്കെ ശരിയാകും.ഇത്തരത്തിലുള്ള Process Re- Engineerig നു് കൊവിഡ് വഴി തുറന്നിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad