രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. ജൂലൈയിലും രാജ്യാന്തരവിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല. രാത്രികാല കര്‍ഫ്യൂ രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ ആക്കി. ഓഫീസുകളിൽ ആളുകൾ കൂട്ടം കൂടിയിരുന്ന ജോലി ചെയ്യുന്നത് രോഗവ്യാപനം കൂടാനുള്ള സാഹചര്യം വർധിക്കുന്നതിനാൽ പരമാവധി ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും നിർദേശം.
മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ:
തിയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിങ്പൂള്‍, പാര്‍ക്കുകള്‍ തുറക്കില്ല.ബാറുകളില്‍ ഇരുന്ന് മദ്യപാനം അനുവദിക്കില്ല
ആള്‍ക്കൂട്ടമുള്ള സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരികപരിപാടികള്‍ക്ക് വിലക്ക് തുടരും.സമ്പൂര്‍ണലോക്ഡൗണ്‍ കണ്ടെയ്‍ന്‍മെന്റ് സോണുകളില്‍ മാത്രം
No comments
Post a Comment