എടിഎമ്മിൽ നിന്ന് 5000 രൂപയ്ക്ക് മുകളിൽ പിൻവലിച്ചാൽ നിരക്ക് ഈടാക്കാൻ നിർദ്ദേശം
റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക
സമിതിയുടേതാണ് നിർദേശം.
വിവരാവകാശം വഴിയുള്ള
അന്വേഷണത്തിലാണ് ഈ നിർദേശം
പുറത്തറിയുന്നത്. റിപ്പോർട്ട് ഇതുവരെ
പുറത്തുവിട്ടിട്ടില്ല.
ഓരോതവണ 5000 രൂപയ്ക്കുമുകളിൽ
പണം പിൻവലിക്കുമ്പോഴും
ഉപഭോക്താവിൽനിന്ന് നിശ്ചിത നിരക്ക്
ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ
പറയുന്നത്.
ബാങ്ക് അസോസിയേഷൻ ചീഫ്
എക്സിക്യൂട്ടീവ് വി.ജി കണ്ണൻ
അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട്
തയ്യാറാക്കിയത്. 2019 ഒക്ടോബർ
22ന് ആർബിഐയ്ക്ക് റിപ്പോർട്ട്
നൽകിയെങ്കിലും ഇതുവരെ റിപ്പോർട്ട്
പുറത്തുവിട്ടിട്ടില്ല.
2008ലും 2012ലും നിശ്ചിത എണ്ണം
പിൻവലിക്കലുകൾക്കുശേഷം
നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും
എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള
ചെലവേറിയതാണ് ഈ
നിർദേശത്തിനുപിന്നിൽ.
No comments
Post a Comment