കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ് കണ്ണൂരിൽ 6 പേർക്ക്
കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കൊവിഡ്,പാലക്കാട് – 7,കാസറഗോഡ് – 12,മലപ്പുറം – 8,തിരുവനന്തപുരം – 5,തൃശ്ശൂർ – 4,കൊല്ലം – 11,പത്തനംതിട്ട – 14,എറണാകുളം – 2,ആലപ്പുഴ – 8,കോട്ടയം – 5,കോഴിക്കോട് – 10,കണ്ണൂർ – 6,വയനാട് – 2
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് രോഗം 1588 ബാധിച്ചവരുടെ എണ്ണം ആയി. 39 പേര്‍ക്ക് രോഗം ഭേദമായി.
നേരത്തെ ഇന്ന് ഒരു കൊവിഡ് മരണം കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്.
73 വയസ്സായിരുന്നു. മീനാക്ഷി അമ്മാള്‍ മെയ് 25 നാണ് ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിത്.
പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു.
ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്
മൂന്ന് സ്ത്രീകളുള്‍പ്പെടെ ജില്ലയില്‍ ഇന്ന് (ജൂണ്‍ നാല്) 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും അഞ്ച് പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 109 രോഗികളാണ്.
ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 50 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ 16 വയസ്സുള്ള മകള്‍, മെയ് 22 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 44 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 42 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 48 വയസ്സുള്ള വലിയപറമ്പ് സ്വദേശി (ഇദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നും വന്നിട്ടുള്ള സുഹൃത്തിനോടൊപ്പം പടന്നയില്‍ ആണ് താമസിച്ചിരുന്നത്), മെയ് 18 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 21 വയസുള്ള മംഗല്‍പാടി സ്വദേശിനി എന്നിവര്‍ക്കും മെയ് 19 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, മെയ് 28 ന് കുവൈത്തില്‍ നിന്നെത്തിയ 24 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, മെയ് 28 ന് കുവൈത്തില്‍ നിന്നെത്തിയ 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 29 ന് ദുബായില്‍ നിന്നെത്തിയ 21 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി, മെയ് 31 ന് ഷാര്‍ജയില്‍ നിന്നെത്തിയ 48 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശിയ്ക്കും സമ്പര്‍ക്കം വഴി 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വീടുകളില്‍ 3269 പേരും സ്ഥാപനങ്ങളില്‍ 671 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 3940 പേരാണ്. 739 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 255 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു
No comments
Post a Comment