സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;89 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 65 പേര്‍ വിദേശത്ത് നിന്നും വന്നവർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവര് 29. സമ്പർക്കം വഴി 3 പേർക്ക്.
പാലക്കാട് -14
കൊല്ലം -13
കോട്ടയം -11
പത്തനംതിട്ട -11
ആലപ്പുഴ -9
എറണാകുളം -6
തൃശ്ശൂർ -6
ഇടുക്കി -6
തിരുവനന്തപുരം -5
കോഴിക്കോട് -5
മലപ്പുറം -4
കണ്ണൂർ -4
കാസർഗോഡ് -3
എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഇന്ന് അയ്യങ്കാളി സ്മൃതി ദിനമാണ് . 1941 ജൂൺ 18 നാണ് അയ്യങ്കാളി നമ്മെ വിട്ട് പിരിഞ്ഞത്. മനുഷ്യരിൽ ഒരു വലിയ വിഭാഗത്തെ മനുഷ്യരായി കാണാൻ കൂട്ടാക്കാതിരുന്ന അന്ധകാരം നിറഞ്ഞ കാലഘട്ടത്തെ വകഞ്ഞ് മാറ്റാൻ ത്യാഗപൂര്‍വ്വം ശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവാണ് അയ്യങ്കാളി. അദ്ദേഹത്തിന്‍റെ സ്മരണ അനശ്വരമാക്കാനാണ് വിജെടി ഹാളിനെ അയ്യങ്കാളി ഹാളെന്ന് നാമകരണം ചെയ്തത്. കൊവിഡ് പ്രതിരോധ ഘട്ടത്തിലും മനുഷ്യരെയാകെ മനുഷ്യരായി കാണാൻ ശീലിപ്പിച്ച അയ്യങ്കാളിയെ പോലുള്ളവര്‍ നമുക്ക് പ്രചോദനമാണ്
97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 89 പേരാണ്. ഒരാൾ മരിച്ചു. കണ്ണൂരിൽ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ സുനില്‍ മരിച്ചു . 65 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. മറ്റ് സംസ്ഥാനങ്ങളിൽ 29 പേര്‍ വന്നു. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്: മഹാരാഷ്ട്ര 12, ദില്ലി 7, തമിഴ്‍നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഒറീസ് 1.
ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11.
No comments
Post a Comment