കോവിഡ് കാലത്ത് ആര്‍ഭാട വിവാഹം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍:
നാടു മുഴുവന്‍ കോവിഡ് പടരുമ്പോള്‍ മകളുടെ വിവാഹം ആഡംബരമായി നടത്തിയ പിതാവിനെതിരെ കേസെടുത്തു. പാനൂരിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍ഭാട വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാനൂര്‍ താഴെ ചമ്പാട് സിറ്റിമാന്‍ ഖാലിദിനെതിരേയാണ് പാനൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മൂന്ന്, നാല് തീയതികളിലായിട്ടായിരുന്നു ഇദ്ദേഹം മകളുടെ വിവാഹം വിപുലമായി നടത്തി.
ആദ്യദിവസം ഇരുന്നൂറില്‍പരം പേരും രണ്ടാംദിനം അഞ്ഞൂറില്‍പരം ആള്‍ക്കാരും പങ്കെടുത്തതായാണു പരാതി. വിവിധ പാര്‍ട്ടികളുടെ ജില്ല, ഏരിയ, പ്രാദേശിക നേതാക്കന്മാര്‍, മതമേലധ്യക്ഷന്‍ തുടങ്ങി നിരവധി പേര്‍ ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്തവരില്‍ മിക്കവരും മാസ്‌കുപോലും ധരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
പാനൂര്‍ പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവാഹത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും നടപടിയെടുക്കാന്‍ തയാറാറായില്ലെന്ന പരാതിയുണ്ട്. ഇതു സംബന്ധിച്ചു ദര്‍ശനം പീപ്പിള്‍സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഇ മനീഷ് നല്‍കിയ പരാതി പ്രകാരം സിറ്റി മാന്‍ ഖാലിദിനെതിരെ പകര്‍ച്ചവ്യാധി നിരോധനപ്രകാരം കേസെടുത്തിട്ടുണ്ട്.
No comments
Post a Comment