Header Ads

  • Breaking News

    ഫേസ്ആപ്പ്’ ഉപയോഗിക്കുന്നുണ്ടോ? അറിയണം, അപകടകരമായ ഈ സാങ്കേതിക വിദ്യയെക്കുറിച്ച്!


    മുംബൈ:സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ഇപ്പോഴും ആൾക്കാർ മടിക്കാറുണ്ട്. സ്ത്രീകളാണ് തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയാ സൈറ്റുകളിൽ ഇടാൻ കൂടുതലും വിമുഖത പ്രകടിപ്പിക്കുന്നത്. തങ്ങളുടെ ചിത്രങ്ങൾക്ക് രൂപമാറ്റം വരുത്തികൊണ്ടും, അശ്ലീല ചിത്രങ്ങളുമായി കൂട്ടിച്ചേർത്തുകൊണ്ടും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ടാണ് സ്ത്രീകൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മടിക്കുന്നത്.

    എന്നാൽ ഇതിലും അപകടകരമായ മറ്റൊരു സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതൽ സ്ത്രീകളും ഇപ്പോഴും ആവശ്യമായ അറിവ് നേടിയിട്ടില്ല എന്നതാണ് വസ്തുത. ‘ഡീപ്പ്ഫേക്ക്’ എന്നതാണ് ആ പുത്തൻ സാങ്കേതിക വിദ്യയുടെ പേര്.ഒരു ഉച്ചസമയത്ത് ഓഫീസിൽ ഇരുന്നു ജോലി ചെയ്യുകയായിരുന്നു ആസ്‌ത്രേലിയക്കാരിയായ നോയൽ മാർട്ടിൻ. പെട്ടെന്ന് തനിക്ക് വന്ന ഒരു ഇമെയിൽ സന്ദേശം നോയലിന്റെ ശ്രദ്ധയിൽ പെട്ടു. സന്ദേശം തുറന്നു വായിച്ച നോയൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.നോയൽ ‘അഭിനയിച്ച’ ഒരു അശ്ലീല വീഡിയോ ഒരു പോൺ സൈറ്റിൽ പ്രചരിക്കുന്നുണ്ടെന്നും നോയലിന്റെ പേരും വീഡിയോയിൽ കാണുന്നുണ്ടെന്നുമായിരുന്നു ഇമെയിൽ സന്ദേശം. സന്ദേശത്തിലെ വിവരങ്ങൾ അനുസരിച്ച് സൈറ്റിൽ തപ്പിയ നോയൽ താൻ. തനിക്കറിയാത്ത ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ കണ്ട് ഞെട്ടിപ്പോയി.’ഞാൻ എനിക്ക് മുൻപരിചയമില്ലാത്ത ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി ആണ് വീഡിയോയിൽ കണ്ടത്. വീഡിയോയുടെ തലക്കെട്ടിൽ അവർ എന്റെ പേര് തന്നെയായിരുന്നു നൽകിയിരുന്നത്. മറ്റൊരു വീഡിയോയിൽ കണ്ടത് ഞാൻ മറ്റൊരു പുരുഷന് വദനസുരതം(ഓറൽ സെക്സ്) ചെയ്തുനൽകുന്നതായിരുന്നു. ഇതുകണ്ട് ഞാൻ ഒന്നനങ്ങാൻ പോലുമാകാതെ ഇരുന്നുപോകുകയായിരുന്നു.’ നോയൽ തനിക്ക് ഇമെയിൽ സന്ദേശം ലഭിച്ച ആ നിമിഷത്തെക്കുറിച്ച് ഓർത്തെടുത്തു.

    ഒറിജിനലിനെ പോലും വെല്ലുന്ന തരത്തിൽ നിരവധി പേരുടെ മുഖങ്ങൾ ഉപയോഗിച്ചുള്ള ‘ഡീപ്പ്ഫേക്ക്’ വീഡിയോകൾ ഇപ്പോൾ നിലവിലുണ്ട് എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യം ഇത്തരത്തിൽ വീഡിയോകൾ സൃഷ്ടിക്കുന്നവർ താരങ്ങളെ ആണ് ലക്ഷ്യമിട്ടുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ ഇവർ സാധാരണക്കാരെയും ഇരകളാക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്നും മറ്റും ഒരാളുടെ മുഖത്തിന്റെ വിവിധ വശങ്ങൾ മനസിലാക്കി എടുത്ത ശേഷം അത് അശ്ലീല വീഡിയോകളിൽ പോൺ താരങ്ങളുടെ മുഖത്തേക്ക് ‘പേസ്റ്റ്’ ചെയ്യുകയാണ് ‘ഡീപ്പ്ഫേക്ക്’ സാങ്കേതിക വിദ്യ ചെയ്യുന്നത്. ഇന്റർനെറ്റിൽ ലഭ്യമായ ‘ഡീപ്പ്ഫേക്ക്’ വീഡിയോകളിൽ 96 ശതമാനവും ഇത്തരത്തിലുള്ള പോൺ വീഡിയോകളാണ് എന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ‘ഫേസ്ആപ്പ്’ പോലുള്ള ആപ്പുകളും ഇത്തരത്തിൽ മുഖങ്ങളുടെ ഡാറ്റാബേസുകൾ നിർമിക്കാനായി സഹായകമാകുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad