Header Ads

  • Breaking News

    പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം;കുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി

    വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ ഞാൻ പോകുന്നു എന്നുമാത്രമാണ് ദേവിക എഴുതിയിട്ടുള്ളത്. ആത്മഹത്യയുടെ കാരണങ്ങളൊന്നും എഴുതിയിട്ടില്ല.
    ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

    പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജൂണ്‍ ഒന്നിന് വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
    കൂലിപ്പണിക്കാരനായ അച്ഛന് രോഗം മൂലം പണിയെടുക്കാനാകാതെ ഇരിക്കുകയായിരുന്നു. പണം ഇല്ലാത്തത് മൂലം കേടായ ടിവി റിപ്പയര്‍ ചെയ്യാനും സാധിച്ചില്ല. ഇരുമ്ബിളിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവിക. വീട്ടിലെ ടിവി കേട് വന്നിരുന്നു എന്നും സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നില്ല എന്നും അച്ഛന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കിയായ ദേവിക ഇന്നലെ രാവിലെ മുതല്‍ സങ്കടത്തില്‍ ആയിരുന്നു. ഈ പ്രശ്‌നങ്ങള്‍ ആരും അറിഞ്ഞിരുന്നില്ല എന്ന് പ്രദേശ വാസികളും പറയുന്നു.
    തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്.മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു. ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ ഞാന്‍പോകുന്നു എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്

    No comments

    Post Top Ad

    Post Bottom Ad