വഴിയോര കച്ചവടക്കാർക്ക് പൂട്ട് വീഴും
പേരാവൂർ:
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി രണ്ടര മാസത്തോളം സ്ഥാപനങ്ങൾ അടച്ചിട്ടതിനാൽ ദുരിതമനുഭവിക്കുന്ന കച്ചവടക്കാർക്ക് ഭീഷണിയായ വഴിയോര കച്ചവടത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ചേംബർ ഓഫ് പേരാവൂർ പോലിസിനും പഞ്ചായത്തിനും പരാതി നല്കി.
ലോക് ഡൗൺ നിയന്ത്രണത്തിനിടയിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് നിലവിൽ കടകൾ തുറക്കാൻ അനുമതിയുള്ളത്.പ്രതിസന്ധിയിലായ കച്ചവടക്കാർ വഴിയോര കച്ചവടക്കാരെക്കൊണ്ട് പൊറുതിമുട്ടുകയാണ്.
സ്റ്റേഷനറി, കുട, ഫ്രൂട്ട്സ്, പച്ചക്കറികൾ, ബൾബുകൾ തുടങ്ങി വിവിധ സാധനങ്ങൾ ഫുട്പാത്തിലിട്ട് വില്ക്കുന്നത് കാരണം വാടക, ലൈസൻസ് ഫീ, വൈദ്യുതി, തൊഴിലാളികളുടെ കൂലി തുടങ്ങിയവ നല്കി കച്ചവടം ചെയ്യുന്ന സാധാരണ കച്ചവടക്കാരെ പ്രയാസത്തിലാക്കുകയാണ്.
യാതൊരു സുരക്ഷയും പാലിക്കാതെ മറ്റിടങ്ങളിൽ നിന്ന് വന്ന് ഫുട്പാത്ത് കച്ചവടം ചെയ്യുന്നവരെ അധികൃതർ അവഗണിക്കുന്നത് കോവിഡ് പ്രതിരോധത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഫുട്പാത്ത് കച്ചവടക്കാർക്കെതിരെ സത്വര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെങ്കിൽ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ചേംബർ ഓഫ് പേരാവൂർ അറിയിച്ചു
No comments
Post a Comment