Header Ads

  • Breaking News

    കുട്ടികൾ ഉൾപ്പെടുന്ന അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർ പോക്സോ ആക്ട് പ്രകാരം അറസ്റ്റിൽ

    കൊച്ചി
    പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക പ്രവർത്തികളുടെ വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ പോക്സോ, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റുകൾ പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായി.

    വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂർ, ദേശമംഗലം, കൂട്ടുപാത, സുരേഷ് നിവാസിൽ സുരേഷ് എൻ. കെ (55), ചേർത്തല, അർത്തുങ്കൽ, പുത്തൻപുരക്കൽ വീട്ടിൽ, മാനുവൽ പി ബി @ കിരൺ (23) എന്നിവരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കർ ആണ് അറസ്റ്റ് ചെയ്തത്.

    പോൺ വീഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമായ സുരേഷിന്റെ നിർദേശപ്രകാരമാണ് കിരൺ ഫ്രണ്ട്സ് എന്ന പേരിൽ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഒന്നര വർഷം മുമ്പ് ക്രിയേറ്റ് ചെയ്തത്. ഇരുവർക്കും പുറമേയുള്ള മറ്റ് അഡ്മിൻ മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിച്ചു വരുന്നു.
    ഗ്രൂപ്പിൽ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയിൽ പോൺ വീഡിയോസ് പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിച്ചു വരുന്നു.
    സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തുമുള്ള നിരവധിപേർ ഈ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്. സമൂഹത്തിൽ മാന്യരായ പലരും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

    പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റിൽ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

    ഈ ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും നേരിട്ട് പരിചയമുള്ള വരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

    കൊച്ചി സൈബർ ഡോമിനേയും, കൊച്ചി സിറ്റി സൈബർ സെല്ലിന്റെയും സഹായത്തോടെ ഊർജിത അന്വേഷണം ആണ് നടന്നുവരുന്നത്.

    കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ ഐപിഎസ് ന്റെ നിർദ്ദേശാനുസരണം എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ ആണ് അന്വേഷണം നടക്കുന്നത്.
    സെൻട്രൽ ഇൻസ്പെക്ടർ എസ് വിജയശങ്കർ, എസ് ഐ മാരായ വിപിൻ കുമാർ, തോമസ് കെ എക്സ്, എബി, മനോജ്‌ (സൈബർ സെൽ), എ എസ് ഐ ഷാജി, സീനിയർ സി പി ഓ മാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഗത്തിലുള്ളത്.
    കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad