കോൺഗ്രസ് നേതാവും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രൻ അന്തരിച്ചു
കണ്ണൂര്‍:
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ജില്ലയിലെ സൗമ്യ സാന്നിധ്യമായ കെ. സുരേന്ദ്രനെ അന്തരിച്ചു. ഹൃദയ സതംഭനംമൂലം മരണപ്പെട്ട സുരേന്ദ്രന്റെ ഭൗതിക ശരീരം ശ്രീ ചന്ദ് ആശുപത്രിയിൽ.ശവ സംസ്കാരം നാളെ.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും ഡി സി സി പ്രസിഡന്റുമായി പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.
സാധാരണ തൊഴിലാളിയായി പൊതു പ്രവര്‍ത്തനത്തിലിറങ്ങിയ സുരേന്ദ്രനെ തേടി നിരവധി സ്ഥാനങ്ങള്‍ എത്തിയിട്ടുണ്ട്. ജില്ലയിലെ മികച്ച ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കെ. സുരേന്ദ്രന്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോള്‍ പാര്‍ട്ടി തൊഴിലാളി മുന്നേറ്റത്തിനു കരുത്തു പകരുന്നതിനായി അദ്ദേഹത്തെ ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറിയുമാക്കി. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയ ഐ.എന്‍.ടി.യു.സിയുടെ താഴേത്തട്ടു മുതലുള്ള ഭാരവാഹിത്വം മുതല്‍ ദേശീയ സെക്രട്ടറി വരെ എത്തിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു.
ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ കലങ്ങിമറഞ്ഞ കാലയളവിലാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി സുരേന്ദ്രനെ ഏല്‍പ്പിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്തും സി.പി.എം രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് പ്രസ്ഥാനത്തെ നയിച്ചത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും കോണ്‍ഗ്രസ് വേദികളിലെ തീപ്പൊരി പ്രാസംഗികന്‍ കൂടിയായ കെ. സുരേന്ദ്രന്‍ നിറസാന്നിധ്യമായി പാര്‍ട്ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പ്രസംഗിക്കാനും വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസിലെ ചുരുക്കം നേതാക്കളില്‍ ഒരാളുമാണ് അദ്ദേഹം.
2001-ല്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സി.പി.എമ്മിലെ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരേയും 2006-ല്‍ പി.കെ ശ്രീമതി ടീച്ചര്‍ക്കെതിരെയും പയ്യന്നൂരില്‍ നിന്നും യു.ഡി.എഫിനു വേണ്ടി സുരേന്ദ്രന്‍ ജനവിധി തേടിയിട്ടുണ്ട്....
No comments
Post a Comment