Header Ads

  • Breaking News

    കണ്ണൂരിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാൻ തീരുമാനം


    കണ്ണൂര്‍ :


    കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. കണ്ണൂരിൽ കോവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാനാണ് തീരുമാനം. നിലവിൽ രോഗ വ്യാപനം തുടരുകയാണെന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
    മന്ത്രിമാരായ ഇ.പി ജയരാജന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തിൽ കലക്ട്രേറ്റിൽ ചേർന്ന യോഗം ജില്ലയിലെ സ്ഥിതി വിലയിരുത്തി. യോഗത്തിലാണ് രോഗബാധയുടെ തോത് കുറയും വരെ നഗരം അടയ്ക്കാന്‍ തീരുമാനിച്ചത്.


    ഒരു ഉറവിടത്തിൽ നിന്ന് ഇത്രയും പേരിലൂടെ വൈറസ് വ്യാപിച്ചത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ഈ കേസുകൾ സംബന്ധിച്ച് പ്രത്യേക പഠനം നടത്തും. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിമാരായ ഇ.പി ജയരാജൻ്റെയും കടന്നപ്പള്ളി രാമചന്ദ്രൻ്റെയും നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. നിലവിൽ രോഗ വ്യാപനം തുടരുകയാണന്നും ഇത് കുറയുന്നത് വരെ നഗരം അടച്ചിടുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ‌
    ഉറവിടം കണ്ടെത്താത്ത എല്ലാ കേസുകളും അന്വേഷിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ 332 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 64 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

    No comments

    Post Top Ad

    Post Bottom Ad