ഒരു നമ്പർ പല ഫോണിൽ നിന്നും ഉപയോഗിക്കാം; വരുന്നു വാട്‌സ് ആപ്പ് വിസ്മയം, ഏറ്റവും മികച്ച അഞ്ച് അപ്‌ഡേഷൻ ഫീച്ചറുമായി...
ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് സര്‍വ്വീസാണ് വാട്സ്‌ആപ്പ്. 2 ബില്ല്യണ്‍ ഉപയോക്താക്കളാണ് വാട്സ്‌ആപ്പിനുള്ളത്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ വാട്സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്യാനായി കമ്ബനി പലതരത്തില്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി അടുത്തിടെ വാട്സ്‌ആപ്പ് ഡാര്‍ക്ക് മോഡും വീഡിയോ കോളിംഗില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുക തുടങ്ങി നിരവധി അപ്ഡേഷനുകളാണ് കമ്ബനി പുറത്തിറക്കിയത്.എന്നാല്‍ ഉപഭോക്താക്കള്‍ക്കായി വീണ്ടും പുതിയ സവിശേഷതകളുമായി വന്നിരിക്കുകയാണ് വാട്സ്‌ആപ്പ്.
ഒരേ സമയം ഒറ്റ അക്കൗണ്ട് പല ഡിവൈസുകളില്‍
വാട്‌സ്‌ആപ്പ് മാസങ്ങളായി ഒന്നിലധികം ഉപകരണ പിന്തുണ പരീക്ഷിക്കുകയാണ്
പരീക്ഷണം വിജയിച്ചാല്‍, ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. നിലവില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മാത്രമേ തങ്ങളുടെ വാട്സ്‌ആപ്പ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കൂ, എന്നാല്‍ മറ്റൊരു ഡിവൈസില്‍ നിന്ന് ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ആദ്യത്തെ ഡിവൈസില്‍ നിന്ന് ലോഗ് ഔട്ട് ആകാറാണ് പതിവ്. അതിനാല്‍ തന്നെ ഈ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് വളരെ ഫലപ്രധമാകും എന്നാണ് കമ്ബനിയുടെ പ്രതീക്ഷ.
ക്യുആര്‍ കോഡ്
ക്യുആര്‍ കോഡ് വഴി കോണ്‍ടാക്റ്റില്‍ ആളെ ചേര്‍ക്കാം. സ്നാപ്പ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലുമുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ വാട്സ്‌ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിലും ലഭ്യമാക്കും.അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് വാട്സ്‌ആപ്പില്‍ കോണ്‍ടാക്റ്റ് ആഡ് ചെയ്യാം.
അദൃശ്യമാകുന്ന മെസേജുകള്‍
സ്നാപ്പ് ചാറ്റ് പോലുള്ള ആപ്പുകളിലുള്ള അദൃശ്യമാകുന്ന മെസേജുകള്‍ ഇനി വാട്സ്‌ആപ്പിന്റെ പുതിയ പതിപ്പിലും അവതരിപ്പിക്കും. വാട്സ്‌ആപ്പ് സ്റ്റാറ്റ്സ് പോലെ നിശ്ചിത സമയ പരിതി കഴിഞ്ഞാല്‍ മെസേജുകളും ഇല്ലാതാകുന്ന തരത്തിലുള്ളതാണ് ഈ പുതിയ ഫീച്ചര്‍. ഈ ഫീച്ചാര്‍ എനേബിള്‍ ചെയ്താല്‍ മെസേജുകള്‍ നിശ്ചിത സമയം കഴിയുമ്ബോള്‍ ഇല്ലാതാകും.
ഇന്‍ ആപ്പ് ബ്രൗസിംഗ്
വെബ് ബ്രൗസറിലേക്ക് റീഡയറക്‌ട് ചെയ്യാതെ തന്നെ സന്ദേശമയയ്ക്ക്ല്‍ അപ്ലിക്കേഷനില്‍ ചാറ്റുകളിലൂടെ അയച്ച ലിങ്കുകള്‍ തുറക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇന്‍-ആപ്പ് ബ്രൗസര്‍ സവിശേഷതയും വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നു. അപ്ലിക്കേഷനിലെ ബ്രൗസര്‍ സവിശേഷത ലിങ്കുകള്‍ തുറക്കുന്നതിനുള്ള സമയം കുറയ്ക്കുന്നു. ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നിവയുള്‍പ്പെടെ ധാരാളം ആപ്ലിക്കേഷനുകളില്‍ ഇത് ലഭ്യമാണ്. സുരക്ഷിതമല്ലാത്ത വെബ് പേജുകള്‍ കണ്ടെത്താനുള്ള സാകര്യവും ഇതിലുണ്ട്.
ഫോണില്ലാതെ വെബ് വാട്സ്‌ആപ്പ്
നിലവില്‍ ഫോണില്‍ വാട്സ്‌ആപ്പ് ആക്റ്റീവ് ആയിരിക്കുകയും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കിലും മാത്രമാണ് നമുക്ക് ഡെസ്ക്ടോപ്പില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ. വാട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം യൂണിവേഴ്സല്‍ വിന്‍ഡോസ് പ്ളാറ്റ്ഫോം സിസ്റ്റം നിലവില്‍ വന്നാല്‍ ഫോണ്‍ ഓഫാണെങ്കിലും ഡെസ്ക്ടോപ്പില്‍ വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ യൂണിവേഴ്സല്‍ വിന്‍ഡോസ് പ്ളാറ്റ്ഫോം സിസ്റ്റത്തിന്റെ പണിപുരയിലാണ് വാട്സ്‌ആപ്പ് ഇപ്പോള്‍
No comments
Post a Comment