കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്നു
ഇന്ത്യയിൽ കോവിഡ് 19 രോഗബാധ ഉയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനടത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,36,657 ആയി.
ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. ഇനി യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രിട്ടനാണ് ഇന്ത്യയ്ക്കു മുന്നിലുളളത്.
11,5942 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 6642 പേർ ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്ര (80,229), തമിഴ്നാട് (28,694), ഡൽഹി (26,334), ഗുജറാത്ത് (19,119) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. മഹാരാഷ്ട്ര (2849), ഗുജറാത്ത് (1190), ഡൽഹി (708), മധ്യപ്രദേശ് (377), ബംഗാൾ (366), തമിഴ്നാട് (235) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.
No comments
Post a Comment