പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്; മുന്നിൽ അമേരിക്കയും ബ്രസീലും
ലോകത്ത് ഏറ്റവുമധികം കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം രോഗികൾ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2.60 ലക്ഷം പിന്നിട്ടു. തുടർച്ചയായ ആറ് ദിവസവും പതിനായിരത്തിനടുത്താണ് ഇന്ത്യയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
24 മണിക്കൂറിനിടെ 9987 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 7466 ആയി ഉയരുകയും ചെയ്തു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. 907 പേരാണ് ഡൽഹിയിൽ മരിച്ചത്. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്.
No comments
Post a Comment