തളിപ്പറമ്പില്‍ ഏതു നിമിഷവും നിലംപൊത്താറായ സ്വകാര്യ വില്ല ജീവന് ഭീഷണി ആകുന്നു
കണ്ണൂര്‍:
തളിപ്പറമ്പില്‍ ഏതു നിമിഷവും നിലംപൊത്താറായ സ്വകാര്യ വില്ല തൊട്ടടുത്ത് താമസിക്കുന്നവരുടെ ജീവന് ഭീഷണിയാകുന്നു. കുന്നിന്‍പുറത്ത് അശാസ്ത്രീയമായി പണിത കെട്ടിടത്തിന്റെ തൊട്ടടുത്ത ഭാഗം ഇതിനോടകം തന്നെ ഇടിഞ്ഞുവീണു. കെട്ടിടം പൊളിക്കുകയോ സംരക്ഷണ ഭിത്തി പണിയുകയോ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും കെട്ടിട ഉടമ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. മഴയൊന്ന് കനത്ത് പെയ്താല്‍ രാജനും സുഖമില്ലാത്ത ഭാര്യക്കും പിന്നെ അന്ന് ഉറക്കമില്ല. കഴിഞ്ഞ കൊല്ലത്തെ മഴയില്‍ വില്ലയുടെ കൂറ്റന്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത് രാജന്റെ വീടിന് മുകളിലാണ്.
വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അന്ന് വലിയ അപകടം ഒഴിവായി. ഭാഗീകമായി തകര്‍ന്ന വീട് കെട്ടിട ഉടമ നിസാര്‍ പുനര്‍നിര്‍മ്മിച്ചു. പുതിയ സംരക്ഷ ഭിത്തി കെട്ടാന്‍ ജില്ലാ കലക്ടര്‍ നിസാറിനോട് നിര്‍ദേശിച്ചെങ്കിലും കാര്യമുണ്ടായില്ല. വില്ല പൊളിഞ്ഞ് വീണാല്‍ രാജന്റെ വീട് കൂടാതെ താഴത്തെ രണ്ട് വീടുകള്‍ കൂടി തകരും. മഴവെള്ളം ശേഖരിക്കാന്‍ ഇങ്ങനെ കുഴിയുണ്ടാക്കിയതും അപകടം ക്ഷണിച്ചുവരുത്തുന്നത് പോലെയാണ്
No comments
Post a Comment