രോഗലക്ഷണങ്ങളില്ല ; പരിശോധന നടത്തണമെന്ന് നിർബന്ധം പിടിച്ചു ; ഒടുവിൽ ഫലം വന്നപ്പോൾ പോസിറ്റീവ്
പയ്യന്നൂർ :
മുംബൈയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടയാൾക്ക് രോഗം സ്ഥിരീകരിച്ചു . എട്ടിക്കുളം സ്വദേശിയാണ് ഇത്തരത്തിൽ നിർബന്ധമായി തനിക്ക് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത് . 14 ദിവസമായി ഇയാൾ ക്വാന്റീനിൽ കഴിയുകയായിരുന്നു . തുടർന്ന് രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാതിരുന്നതിനാൽ വീട്ടിലേക്കു തിരിച്ചുപോകാൻ ആരോഗ്യപ്രവർത്തകർ അനുമതി നൽകി . എന്നാൽ , തനിക്ക് ( കോവിഡ് പരിശോധന വേണമെന്നും കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്കു പോകാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു അയാൾ . തുടർന്ന് നടത്തിയ പരിശോധനയിലാണ് മുംബയിൽ നിന്നെത്തി 24 -ാം ദിവസം കോവിഡ് ബാധിതനാണെന്ന് തെളിഞ്ഞത് .തുടർന്ന് , രോഗിയെ കണ്ണൂർ ഗവ . മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിലേക്കു മാറ്റി .
No comments
Post a Comment