കണ്ണൂരില്‍ ചക്ക വീണ് പരുക്കേറ്റ കൊവിഡ് രോഗിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു
കണ്ണൂര്‍ :
ദേഹത്ത് ചക്ക വീണ് പരിക്കേറ്റ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെടുകയും അവിടെവച്ച് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാവുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏഴാംമൈല്‍ അയ്യങ്കാവ് കരിയത്ത് സ്വദേശി റോബിന് തോമസ് ( 44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്.
ഇദ്ദേഹത്തിന് ആദ്യപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചിരുന്നു. വീഴ്ചയില്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നെങ്കിലും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയകള്‍ നടത്താനായില്ല. പിന്നീട് രോഗമുക്തി നേടിയതായി അറിയിച്ചതിനെ തുടര്‍ന്ന് തുടര്‍ചികിത്സകള്‍ നടത്തിയെങ്കിലും ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിച്ചിരുന്നില്ല.
മേയ് 19 ന് രാവിലെ വീട്ടുപറമ്ബിലെ പ്ലാവില്‍ കയറി ചക്ക പറിക്കുന്നതിനിടയിലായിരുന്നു അപകടം. ചക്ക ദേഹത്തുവീണതിനെ തുടര്‍ന്ന് റോബിന് പ്ലാവില്‍നിന്നു താഴെ വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റനിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചത്.
ജില്ലയില്‍ കോവിഡ് ബാധയുണ്ടായിരുന്ന പ്രദേശങ്ങളുമായോ വ്യക്തികളുമായോ റോബിന് യാതൊരുവിധ സമ്ബര്‍ക്കവും കണ്ടെത്താനായിരുന്നില്ല. ഇതോടെ ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിക്കാനിടയായ സാഹചര്യം വിശദീകരിക്കാനുമായിരുന്നില്ല.
ഇദ്ദേഹവുമായി വളരെയടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളും ആശുപത്രിയിലേക്ക് കൊണ്ടുപോയവരുമുള്പ്പെടെ മറ്റാര്‍ക്കും രോഗബാധ കണ്ടെത്താനും ആയിരുന്നില്ല.
No comments
Post a Comment