Header Ads

  • Breaking News

    യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്; ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി

    കാഞ്ഞങ്ങാട്: 
    കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ശാസ്ത്രീയമായ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കി.
    സൗത്ത് ചിത്താരിയിലെ ക്വട്ടേര്‍ഴ്സില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ റഫീഖ്- ഫാത്വിമ ദമ്പതികളുടെ മകള്‍ റഫിയത്തിനെ (24) യാണ് മെയ് ആറിന് വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
    മരിക്കുന്നതിന് മുമ്പ് യുവതിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും ഇതുകേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.


    നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാതാവിനെ സഹായിക്കുന്നതിനിടയില്‍ അസര്‍ നമസ്‌കരിക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ച റാഫിയത്ത് ഏറേ വൈകിയും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ കതക് തകര്‍ത്ത് നേക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    വളരെ സന്തോഷവതിയായി വീടിനകത്തും പുറത്തും ഓടി ചാടി കളിച്ചിരുന്ന പെണ്‍കുട്ടി തന്റെ ഫോണിലേക്കു വന്ന ഒരു കോളുമായി അന്നേ ദിവസം റൂമിലേക്ക് പോയി എന്നും , തുടര്‍ന്ന് ആ ഫോണില്‍ കുറെ സംസാരിച്ചിരുന്നു എന്നും , കുറെ സമയം കഴിഞ്ഞിട്ടും കതകു തുറക്കാത്തത് കൊണ്ട് നോക്കിയപ്പോഴാണൂ മകള്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത് എന്നുമാണ് മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ മൊഴി. 

    അത് കൊണ്ട് തന്നെ സന്തോഷവതിയായ പെണ്‍കുട്ടിയുടെ മാനസികാവസ്ഥ മരണത്തിലേക്ക് നയിച്ചത് പെണ്‍കുട്ടിയുടെ ഫോണിലേക്കു വന്ന ഒരു ഫോണ്‍കോള്‍ ആണ് എന്ന് ഉറച്ചു വിശ്വസിക്കുകയാണ് വീട്ടുകാര്‍. ഓണ്‍ലൈന്‍ ആപ് ഉപയോഗിച്ചുള്ള ഒരു വീഡിയോകോള്‍ ആയിരുന്നു അത് എന്ന് വീട്ടുകാര്‍ പറയുന്നു. 

    മാത്രമല്ല അതെ സമയം പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഇടവേള ഇല്ലാതെ പെണ്‍കുട്ടിയുടെ സുഹൃത്ത് പൊയ്യക്കര താമസിക്കുന്ന യുവതിയും ഇരുപത് തവണ എങ്കിലും വിളിച്ചിരുന്നു എന്നും വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു . 
    മരണ ദിവസം തന്നെ ഫോണ്‍ വീട്ടുകാര്‍ പോലീസില്‍ ഏല്പിച്ചിട്ടുമുണ്ട് .

    ആത്മഹത്യ ചെയ്ത റഫിയ്യത്തിന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തു താമസിക്കുന്ന പ്രവാസി യുവാവുമായി പത്തു വര്‍ഷമായി തുടരുന്ന പ്രണയത്തിന്റെ വിവരണങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. റാഫിയതിനെ കല്യാണം കഴിക്കാന്‍ യുവാവ് ആഗ്രഹിച്ചിരുന്നു . റാഫിയത് മടിയനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് ഇടയിലാണ് യുവാവുമായി അടുപ്പത്തില്‍ ആവുന്നത് .

    ആ പ്രണയ ബന്ധം കല്യാണ ആലോചന വരെ എത്തുകയും ചെയ്തു . യുവാവിന്റെ വീട്ടുകാര്‍ 90 പവന്‍ സ്ത്രീധനമായി ആവശ്യപ്പെടുകയും, എന്നാല്‍ നിര്‍ധനരായ റഫിയ്യത്തിന്റെ മാതാപിതാക്കള്‍ക്ക് അത് നല്‍കാന്‍ സാധിക്കാതെ വരുകയും ചെയ്തതോടു കൂടി ആ ബന്ധം അവിടെ അവസാനിച്ചു എന്ന് വീട്ടുകാര്‍ കരുതി. 

    തുടര്‍ന്ന് മകളെ മുക്കൂടിലെ ഇസ്മായിലിനു കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു. റാഫിയത്തും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലാതായതോടെ ഇവര്‍ തമ്മിലുള്ള അസ്വാരസ്യം മുതലെടുത്ത് കാമുകനായ യുവാവ് വീണ്ടും യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
    എന്നാല്‍ ഈ ബന്ധം ആരും അറിയാതെ അവര്‍ മുന്നോട്ടു കൊണ്ട് പോയി. റാഫിയാത്ത് കല്യാണം കഴിഞ്ഞതിനു ശേഷവും അവളുടെ ജീവിതത്തിലേക്ക് പഴയ കാമുകന്‍ കടന്നു വന്നതോട് കൂടി ആയിരിക്കണം ഇവരുടെ ദാമ്പത്യം കൂടുതല്‍ വഷളായത്. ഇസ്മയിലുമായുള്ള ദാമ്പത്യ ജീവിതത്തില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ആശ്വാസവുമായി അടുത്ത് വന്ന കാമുകനെ റഫിയ്യത് വീണ്ടും വിശ്വസിച്ചു . 

    വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും തന്റെ പഴയ കാമുകന്‍ തന്നെ കല്യാണം കഴിക്കും എന്ന് ആ പെണ്‍കുട്ടിയെ വിശ്വസിപ്പിക്കാന്‍ യുവാവിന് സാധിച്ചിരിക്കണം എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത് . വിവാഹിത ആയതിന് ശേഷവും റഫിയതുമായി ബന്ധം സ്ഥാപിക്കാന്‍ യുവാവ് ശ്രമിച്ചതിന് പിന്നിലെ കാരണം ദുരൂഹമാണ് . യുവാവ് ഇപ്പോള്‍ കുവൈത്തിലാണ് .


    No comments

    Post Top Ad

    Post Bottom Ad