Header Ads

  • Breaking News

    കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച്‌ നില ഗുരുതരമായ കൂടാളി സ്വദേശിക്ക് പ്ലാസ്മ ചികിത്സ നല്‍കി

    കണ്ണൂരില്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച്‌ 54 കാരന് നൂതന ചികിത്സാ സമ്ബ്രദായമായ പ്ലാസ്മ തെറാപ്പി നല്‍കി. ഈ മാസം 20ാം തീയതി ചികിത്സയ്ക്കെത്തിയ കൂടാളി സ്വദേശിയുടെ നില ഗുരുതരമായ സാഹചര്യത്തിലാണ് നടപടി.

    കടുത്ത ന്യുമോണിയ ബാധിച്ച്‌ ചികിത്സക്കെത്തിയ ഇയാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെയും എത്തിക്കല്‍ കമ്മറ്റിയുടെയും അനുമതിയോടുകൂടിയാണ് ചികിത്സാരീതി അവലംബിച്ചത്.

    കോവിഡ് 19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തില്‍ ഉള്ള പ്ലാസ്മ വേര്‍തിരിച്ചു മറ്റൊരു രോഗിക്ക് നല്‍കുന്ന ചികിത്സ രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായ ഒരാളുടെ രക്തത്തില്‍ രോഗാണുവിന് എതിരായ ആന്റിബോഡി ഉണ്ടാവും.ഈ ആന്റിബോഡികള്‍ രോഗിയിലെ വൈറസ്സിനെതിരായി പ്രവര്‍ത്തിക്കും.

    ചികിത്സക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകള്‍ കൂടി കണക്കിലെടുത്തു മാത്രമേ ഡോകടര്‍മാര്‍ ഇത് നല്‍കാറുള്ളൂ.

    കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗമുക്തി നേടിയ രോഗിയുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചു. അതിനുശേഷം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ എത്തിച്ചാണ് പ്ലാസ്മ തെറാപ്പി ചെയ്തത്. രോഗിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.പ്രിന്‍സിപ്പല്‍ ഡോ കെ. എം കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ് , കൊറോണ മെഡിക്കല്‍ ബോര്‍ഡിലെ നോഡല്‍ ഓഫീസര്‍ കൂടിയായ പ്രൊഫസര്‍ ഡോ. പ്രമോദ്, ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. സരോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ കോവിഡ് മെഡിക്കല്‍ ബോര്‍ഡിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എല്ലാവരും ചേര്‍ന്നാണ് സങ്കീര്‍ണ്ണവും നൂതനവുമായ ചികിത്സരീതിയായ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad