Header Ads

  • Breaking News

    വീട്ടിൽ സൗകര്യം ഇല്ലാത്തവർക്ക് മാത്രം സർക്കാർ ക്വാറന്റീൻ

    വിദേശത്തുനിന്ന് ഉൾപ്പെടെ കേരളത്തിനു പുറത്തുനിന്ന് എത്തുന്നവർക്ക് ഏഴുദിവസത്തെ സർക്കാർ ക്വാറന്റീൻ വേണ്ടെന്നുവച്ച് സംസ്ഥാന സർക്കാർ. വീടുകളിൽ സൗകര്യമുള്ളവർക്ക്  14 ദിവസത്തെ ഹോം ക്വാറന്റീൻ മതിയെന്നാണ് സർക്കാർ തീരുമാനം. വിദേശത്ത്  നിന്നെത്തുന്ന എല്ലാവരും 7 ദിവസം സർക്കാർ നിചയിച്ചിട്ടുള്ള ക്വാറന്റീൻ കേന്ദ്രങ്ങളിൽ  നിരീക്ഷണത്തിൽ കഴിയണമെന്നായിരുന്നു നേരത്തെറ്റുണ്ടായിരുന്ന തീരുമാനം.

     ഇനി മുതൽ  പുറത്തു നിന്ന് വരുന്ന  വരെല്ലാം 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീനിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമുണ്ടോയെന്നത് വാർഡ്തല സമിതികൾ ഉറപ്പാക്കണം. വീടുകളിൽ ക്വാറന്റീൻ സൗകര്യം  ഇല്ലാത്തവർക്ക് മാത്രമേ  ഇനി ഇന്സ്ടിട്യൂഷനൽ  ക്വാറന്റീൻ ഉണ്ടാകു. സർക്കാർ നിർദ്ദേശിക്കുന്ന പാസുകൾ എടുക്കാതെ വരുന്നവരെയും ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റനിലാക്കും

    No comments

    Post Top Ad

    Post Bottom Ad