Header Ads

  • Breaking News

    തളിപ്പറമ്പില്‍ ഏഴ് വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം: തമിഴ്‌നാട് സ്വദേശി പിടിയില്‍

     

    തളിപ്പറമ്പ : 
    തളിപ്പറമ്പില്‍ 7 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി വേലു സ്വാമി(41)യാണ് പൊലീസ് പിടിയിലായത്. ഇയാള്‍ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു.

    ഞായറാഴ്ച ഉച്ചയോടെയാണ് ഏഴ് വയസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പുറത്തേക്ക് പോയ മകന്‍ തിരികെ വന്നപ്പോള്‍ വസ്ത്രത്തില്‍ രക്തക്കറ കണ്ടതായും തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞതെന്നും മാതാവ് പറയുന്നു.

    കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിംഗിന് ശേഷമാണ് പീഡനത്തിന്റെ വിശദവിവരം കുട്ടി വെളിപ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad