കോവിഡ് നിരീക്ഷണത്തിലായിരുന്ന റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു
കാസർകോട് :
കോവിഡ് നിരീക്ഷണത്തിലായിരുന്ന റിമാൻറ് പ്രതികൾ രക്ഷപ്പെട്ടു.
കാസർകോട് രാജപുരം പൂടംങ്കല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി അർഷാദും, ധർമ്മടത്തെ സൽമാനുമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച്ച രാത്രിയോടെ 8 മണിക്കായിരുന്നു ഇരുവരും ബൈക്കിൽ കടന്നു കളഞ്ഞത്.
കഞ്ചാവ് കടത്തുന്നതിനിടെ കുമ്പള വച്ച് കഴിഞ്ഞദിവസമാണ് അർഷാദും, സൽമാനും പിടിയിലായത്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment