Header Ads

  • Breaking News

    എക്‌സൈസ് ഡ്രൈവറുടെ കോവിഡ് മരണം: പരിയാരം മെഡിക്കല്‍ കോളജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

    ഇരിക്കൂര്‍ ബ്‌ളാത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഡ്രൈവര്‍ കെ പി സുനിലിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ ചികിത്സ നിഷേധിച്ചതായി ആരോപിച്ച് സഹോദരന്‍ കെ പി സുമേഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പട്ടികജാതി-വര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്കും ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. പനി ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ സുനില്‍കുമാറിന് ജൂണ്‍ 14 മുതല്‍ 16 വരെ ഒരു ചികിത്സയും ലഭിച്ചില്ലെന്ന് പറയുന്നു.

    തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആരോപിച്ച് മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് സുനില്‍കുമാര്‍ സഹോദരനോട് പറയുന്ന ഫോണ്‍ റെക്കാര്‍ഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു. കോവിഡ് വ്യാപന പ്രതിരോധവും ചികിത്സയും അതീവ ജാഗ്രതയോടെ നടത്തുന്നുവെന്നു അവകാശപ്പെടുന്ന ആരോഗ്യമന്ത്രിയുടെ നാട്ടിലാണ് മറ്റു രോഗങ്ങളൊന്നുമില്ലാതെ പൂര്‍ണാരോഗ്യവാനായിരുന്ന എക്‌സൈസ് ഡ്രൈവറായ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന പരാതി ഉയരുന്നത്. 



    മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഡ്രൈവറായിരുന്ന കെ പി സുനിലിന് എവിടെ നിന്നാണ് കോവിഡ് വൈറസ് രോഗം ബാധിച്ച തെന്ന് വ്യക്തമല്ല. സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പാള്‍ നല്‍കുന്ന വിശദീകരണം. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ സുനിലിന് കടുത്ത ന്യുമോണിയ ബാധിക്കുകയും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad