വിദ്യാർത്ഥികൾക്കായി അറിയിപ്പ്
KEAM 2020: പരീക്ഷാ സെന്റർ 27 വരെ മാറ്റി നൽകാം
2020- 21 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്കായി പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിച്ചവർക്ക് തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തുന്നതിന് അവസരം.
നിലവിൽ കേരളത്തിന് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തവർക്ക് പ്രസ്തുത കേന്ദ്രങ്ങൾ തമ്മിലോ കേരളത്തിനകത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിലോക്കോ മാറ്റം അനുവദിക്കുന്നതാണ്.
കേരളത്തിനകത്തുള്ള പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തവർക്ക് കേരളത്തിന് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റം അനുവദിക്കുന്നതാണ്.
കേരളത്തിനകത്തെ വിവിധ ജില്ലകൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തവർക്ക് പരസ്പരം മാറുന്നതിന് അവസരം ലഭിക്കുന്നതല്ല.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്താൻ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ "KEAM2020 -Online Application' മുഖേന
ജൂൺ 24ന് രാവിലെ 10 മുതൽ 27ന് വൈകിട്ട് 4 മണി വരെ സമയം അനുവദിക്കും.
വിദ്യാർഥികൾക്ക് വെബ് സൈറ്റിലെ "Candidate login' ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം "Change Examination Centre' ലിങ്ക് വഴി പരീക്ഷാകേന്ദ്രം മാറാം. പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തുമ്പോൾ അധികമായി ഫീസ് അടയ്ക്കേണ്ടി വരികയാണെങ്കിൽ ഓൺലൈനായി മാത്രമേ ഫീസ് അടയ്ക്കാൻ സാധിക്കൂ. ഇതിനുള്ള അവസരം പിന്നീട് നൽകും.
പരീക്ഷാകേന്ദ്രം മാറ്റുന്നതിന് ഒരു തവണ മാത്രമേ അവസരം ഉണ്ടാകൂ
പരീക്ഷാകേന്ദ്രം മാറാൻ തപാലിലോ നേരിട്ടോ ഇമെയിലായോ അപേക്ഷ സ്വീകരിക്കില്ല.
➖➖➖➖➖➖➖➖➖➖➖
🔵 *കൂടുതൽ വാർത്തകൾക്ക്*
No comments
Post a Comment