ഇരിട്ടി അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്
ഇരിട്ടി: പായം പഞ്ചായത്തിലെ അളപ്രയില്‍ പരേതനായ വയോധികയുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതായുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനില്‍ക്കെ ആരോപണമുന്നയിച്ച ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി. പായം പഞ്ചായത്ത് അളപ്രയില്‍ ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞതായാണ് പരാതി ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ വീടിന് മുമ്പില്‍ സ്‌ഫോടനം നടക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണപ്പെട്ട കൗസുവിന്റെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തത് രേഖകള്‍ ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്നത് താനാണെന്നും തന്റെ ബന്ധുവാണ് അവരെന്നും ഇതിന്റെ പകപോക്കലാണിതെന്നും സരീഷ് പറഞ്ഞു.
No comments
Post a Comment