തളിപ്പറമ്പിലെ ചിട്ടി നടത്തിപ്പ്: ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു
തളിപ്പറമ്പ്:
തളിപ്പറമ്പിലെ ചിട്ടി തട്ടിപ്പിൽ കൂടുതൽ പരാതിക്കാരുണ്ടെന്ന് സൂചന. ഇവരിൽ ചിലർ പൊലീസിനെ വിളിച്ചിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയായവർ പരാതി രേഖാമൂലം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു' തളിപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തുന്ന ചിട്ടി കമ്പിനിക്കെതിരെയാണ് ആരോപണമുയർന്നത്
ചിട്ടിയിൽ ചേർന്ന് കാലാവധി പൂർത്തിയായിട്ടും പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ ചിട്ടി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരേയാണ് കേസെടുത്തത്.. തളിപ്പറമ്പ് മന്നയിലെ പിടിബി ചിറ്റ്സ് മാനേജിംഗ് ഡയറക്ടർ പി.ടി. ബിജു, ഭാര്യ ഷീബ ബിജു എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഉദയഗിരി സ്വദേശി സുരേഷ് കുമാർ, പുഴാതി തെരുവിലെ പ്രസാദ് എന്നിവരുടെ പരാതിയിൽ തളിപ്പറമ്പ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
2014 ൽ ചിട്ടിയിൽ ചേർന്ന സുരേഷ്കുമാർ 3,49,500 രൂപ അടച്ചതായി പരാതിയിൽ പറയുന്നു. കാലാവധി പൂർത്തിയായതിനെ തുടർന്ന് ചെക്ക് നൽകിയെങ്കിലും പണമില്ലാതെ മടങ്ങുകയായിരുന്നുവെന്ന് പറയുന്നു. ഡയറക്ടറായി നിയമനം നൽകാമെന്ന വാഗ്ദാനം നൽകിയതിനെത്തുടർന്ന് 2019 ഒക്ടോബറിലാണ് പ്രസാദ് നാലു ലക്ഷം രൂപ ചിട്ടിയിൽ അടച്ചത്.
പിന്നിട് നിയമനം നൽകുകയോ പണം തിരികേ നൽകുകയോ ചെയ്യാതെ വഞ്ചിച്ചതായാണ് പരാതി. എസ്ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
No comments
Post a Comment