മുന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ ചരന്‍ സേഥി അന്തരിച്ചു
ഭുവനേശ്വര്‍ :
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അര്‍ജുന്‍ ചരന്‍ സേഥി (79) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ 2000-2004 കാലയളവില്‍ ജലവിഭവ മന്ത്രിയായിരുന്നു .
1971ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ലോക്‌സഭയിലെത്തുന്നത്. പിന്നീട് ജനതാ ദള്‍ പാര്‍ട്ടിയില്‍ നിന്നുംതിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ ബിജെഡി ടിക്കറ്റിലാണ് ലോക്‌സഭയിലെത്തിയത്. എട്ടുതവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ ബിജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
No comments
Post a Comment