കണ്ണൂരിലെ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചു
കണ്ണൂരിലെ ഭൂരിപക്ഷം സ്വകാര്യ ബസുകളും സർവ്വീസ് നിർത്തിവെച്ചു. സാമ്പത്തിക നഷ്ടം സഹിച്ച് ബസുകൾ ഓടിക്കാൻ കഴിയില്ലെന്ന് ഉടമകൾ. ഇതോടെ ജില്ലയിൽ യാത്രാ ദുരിതം രൂക്ഷമായി.
കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസുകളിൽ 80 ശതമാനത്തിലേറെയും സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. മലയോര മേഖലകളിലടക്കം ബസുകളില്ല. കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ ഇല്ലാത്ത മേഖലകളിൽ യാത്രാപ്രശ്നം രൂക്ഷമാണ്.
കൊവിഡ് ഭീഷണി കാരണം വർദ്ധിപ്പിച്ച നിരക്ക് സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് ബസുടമകൾ സർവീസ് നിർത്തിയത്. നിലവിലുള്ള നിരക്കിൽ സർവ്വീസ് നടത്താനാകില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ഇന്ധനച്ചെലവും തൊഴിലാളികളുടെ വേതനവും കൊടുക്കാൻ വരുമാനം തികയുന്നില്ലെന്നും ബസ് ഉടമകൾ.
കൊവിഡ് ഭീതികാരണം ആളുകൾ ബസിൽ കയറാൻ മടിക്കുന്നതും നഷ്ടം വർധിക്കാൻ കാരണമാകുന്നു. ബസ് നിരക്ക് വർധിപ്പിക്കാതെ സർവ്വീസ് പുനരാരംഭിക്കില്ലെന്നാണ് ഉടമകളുടെ തീരുമാനം.
No comments
Post a Comment