Header Ads

  • Breaking News

    ഇനി കൂടുതല്‍ ഇളവുകളില്ല ; സമൂഹവ്യാപനം തടയുക ലക്ഷ്യം ; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മന്ത്രിസഭായോഗം

    തിരുവനന്തപുരം
    കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുതായി ഇനി ഇളവുകള്‍ ഉണ്ടാകില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും.

    സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മന്ത്രിസഭയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.
    തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍പ്പാത അലൈന്‍മെന്റ് മാറ്റത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയാണ് അലൈന്‍മെന്റ് മാറ്റിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തിരുവനന്തപുരം കാസര്‍കോട് ഹൈസ്പീഡ് റെയില്‍ കോറിഡോറിന് 66,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad