പാപ്പിനിശ്ശേരി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷം
പാപ്പിനിശ്ശേരി :
പാപ്പിനിശ്ശേരി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷം. കഴിഞ്ഞ ആറിന് ഒരു സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞ ഇന്നലെയാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്.
ഇന്നലെ വൈകുന്നേരത്തെ പ്രതിദിന കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്താബുള്ളറ്റിന്റെ ഭാഗമായുള്ള അറിയിപ്പ് വഴിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പോലും പാപ്പിനിശ്ശേരി ഹോട്ട് സ്പോടായി മാറിയ വിവരമറിയുന്നത്.
ഖത്തറില്‍നിന്നുമെത്തിയ സ്ത്രീയുടെ കുടുംബം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
പുറത്തുനിന്നുള്ള ആരുമായും സമ്പർക്കമില്ലാത്തതിനാല്‍ അവരുടെ വീടുള്‍പ്പെടുന്ന പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഒരാഴ്ചയായി ജാഗ്രതയിലായിരുന്നു.
ഇന്നലെ ഇറക്കിയ ഹോട്ട് സ്പോട്ട് ലിസ്റ്റിലാണ് പാപ്പിനിശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ട് സ്പോട്ട് പ്രഖ്യാപനം ഇന്നലെയാണുണ്ടായതെങ്കിലും ആറുമുതലേ പ്രാബല്യത്തിലുണ്ടെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ നല്കുന്ന വിശദീകരണം.
No comments
Post a Comment