ഞായറാഴ്ച ഉച്ചക്ക് ശേഷം നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് തലശേരി നഗരം വെള്ളത്തിൽ മുങ്ങിയ നിലയിലായി. സ്ഥിരം വെള്ളക്കെട്ട് കേന്ദ്രങ്ങളായ ഷെമി ഹോസ്പിറ്റൽ പരിസരം, നാരങ്ങാപ്പുറം എന്നിവയ്ക്കു പുറമെ നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ വെള്ളം ഇരച്ചെത്തി. തലശേരി ബസ്സ്റ്റാൻ്റ്, സന്തോഷ് ഹോസ്പിറ്റൽ പരിസരം, മുകുന്ദ് മല്ലർ റോഡ്, ടി.സി മുക്ക്, കുയ്യാലി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വീടുകൾക്കകത്തേക്കും വെള്ളമിരച്ചെത്തി. ഇപ്പോഴും മഴ തകർത്തു പെയ്യാനുള്ള സാഹചര്യം നിലനിൽക്കുകയാണ്. ഷെമി ഹോസ്പിറ്റലിന് പരിസരം നിർത്തിയിട്ട കാറുകൾ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. നാരങ്ങാപ്പുറത്ത് പതിവുപോലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഓവുചാലുകളുടെ അറ്റകുറ്റപണികൾ ഇക്കുറി നടത്താത്തതാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്.
No comments
Post a Comment