Header Ads

  • Breaking News

    ഭർത്താവ് വീട്ടിൽ ക്വാറൻ്റൈനിൽ കഴിയുന്നതിനിടെ ഭാര്യ കട തുറന്നു ; പൊലീസ് അടച്ചു പൂട്ടി

    കോവിഡ് 19 വ്യാപകമാകുന്നതിനിടയിലും രോഗനിയന്ത്രണത്തിനായി ഉള്ള സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തുന്ന അവരുടെ എണ്ണം വർധിക്കുന്നത് പോലീസിന് തലവേദനയാകുന്നു. അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കാതെ ക്വാറൻ്റീനിൽ കഴിയുന്നവരും, വീട്ടുകാരും പുറത്തിറങ്ങി നടക്കുന്നതാണ് പോലീസിനെ വലയ്ക്കുന്നത്.
    ഭർത്താവ് വീട്ടിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ ഭാര്യ ടൗണിലെത്തി കട തുറന്നതാണ് പ്രശ്നമായത്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൗണിലാണ് സംഭവം. ഡൽഹിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഭർത്താവ് വീട്ടിലെത്തിയിരുന്നത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടിലുള്ളവരും 14 ദിവസത്തേക്ക് പുറത്തിറങ്ങാതെ കഴിയണം എന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഭാര്യ കട തുറന്നത്. പതിവ് നിരീക്ഷണത്തിൻ്റെ ഭാഗമായി പോലീസ് ഈ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ഇവിടെ ഇല്ല എന്ന് അറിയുന്നത്. പോലീസ് ഏറെ ചോദിച്ചെങ്കിലും
    പരസ്പര വിരുദ്ധമായ മറുപടികളാണ് വീട്ടുകാരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ഒടുവിൽ സിഐ കെ ജെ ബിനോയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതോടെയാണ് കാര്യങ്ങളറിയുന്നത്. ഉടൻ
    പോലീസ് ടൗണിലെത്തി കട അടച്ചു പൂട്ടിച്ചു. വീട്ടിൽ ക്വാറൻ്റീനിൽ നിൽക്കണമെന്നുള്ള കർശന നിർദ്ദേശം ഇവർക്ക് നൽകുകയും ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad