കണ്ണൂരിൽ സ്വകാര്യബസ്സുകൾ സർവീസ് നിർത്തി ജനം വലഞ്ഞു
കണ്ണൂർ സ്വകാര്യബസ്സുകൾ കൂട്ടത്തോടെ സർവീസ് നിർത്തിവച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. ചുരുക്കം ബസ്സുകളാണ് വെള്ളിയാഴ്‌ച സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയവരും മുന്നറിയിപ്പില്ലാതെ നിർത്തിവച്ചതാണ് ജനങ്ങളെ വെട്ടിലാക്കിയത്.
പല റൂട്ടുകളിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ സ്വകാര്യബസ്സുകൾ ഓടിയിരുന്നു. എന്നാൽ എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയതോടെ കൂട്ടിയ നിരക്കു കുറച്ചതായി സർക്കാർ അറിയിച്ചിരുന്നു. ഇതോടെയാണ് സർവീസ് നടത്താനാവില്ലെന്ന് പ്രഖ്യാപിച്ച് നിർത്തിവച്ചത്.
നഷ്ടം സഹിച്ച് സർവീസ് നടത്താനാവാത്തതിനാലാണ് സർവീസ് നിർത്തിയതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓഡിനേഷൻ വൈസ് ചെയർമാൻ രാജ്‌കുമാർ കരുവാരത്ത് പറഞ്ഞു.
No comments
Post a Comment