പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും പിഴയും
കൊച്ചി: ഓണസദ്യ നല്‍കാമെന്നു പറഞ്ഞ് വിളിച്ചു കൊണ്ടുപോയി പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. കോതമംഗലം നെല്ലിക്കുഴി സ്വദേശി റെജിയെ (28) യാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ശിക്ഷിച്ചത്.അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ജെ വിന്‍സെന്റാണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ അമ്മ മരിക്കുകയും അച്ഛന്‍ മറ്റൊരു കൊലപാതകക്കേസില്‍ ജയിലിലുമായിരുന്നതിനാല്‍ അമ്മൂമ്മയുടെ കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. 2017 സെപ്തംബര്‍ 4 നാണ് അയല്‍വാസിയായ പ്രതി പീഡിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണ് പ്രതിക്കെതിരെ കുറ്റം കണ്ടെത്തിയത്.പ്രോസിക്യൂട്ടര്‍ പി എ ബിന്ദു ഹാജരായി.
No comments
Post a Comment