Header Ads

  • Breaking News

    ഇരിട്ടിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ – ബസ് സ്റ്റാന്റ് ഉൾപ്പെടെ അടച്ചിട്ടു – രോഗ വ്യാപനം സമ്പർക്കം മൂലം


    സമ്പർക്കം മൂലം രോഗവ്യാപനം ഉണ്ടായി എന്ന സംശയത്തെ തുടർന്ന് ഹോട്ട് സ്‌പോർട്ടായി പ്രഖ്യാപിച്ച ഇരിട്ടി നഗരസഭയിലെ ഒൻമ്പതാം വാർഡായ ഇരിട്ടി ടൗൺ പൂർണ്ണമായും അടച്ചിട്ടു. അപ്രതീക്ഷിതമായാണ് ഇരിട്ടി നഗരം സമ്പൂർണ്ണ ലോക്ക്ഡൗണിലായത്. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും എത്തി കോവിഡ് സ്ഥീരീകരിച്ച പയഞ്ചേരിമുക്ക് സ്വദേശി 38കാരനിൽ നിന്നും സമ്പർക്കം വഴി രോഗവ്യാപനം ഉണ്ടായി എന്ന സംശയത്തെ തുടർന്നാണ് ടൗൺ ഉൾപ്പെടുന്ന വാർഡ് പൂർണ്ണമായും അടച്ചിടാൻ ഉത്തരവായത്. ഇയാൾക്ക് സമ്പർക്കം ഇല്ലെന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോൾ ആരോഗ്യവകുപ്പിൽ നിന്നും ഉണ്ടായ വിശദീകരണം. എന്നാൽ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലർക്കും സമ്പർക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടർന്നാണ് നഗരം പൂർണ്ണമായും അടച്ചിടാൻ തീരുമാനി്ച്ചത്.

    നഗരസഭാ ചെർമാൻ പി.പി. അശോകന്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംങ്ങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചത്. ഇരിട്ടി ബസ്റ്റാന്റ് പൂർണ്ണായും അടച്ചിട്ടു. മട്ടന്നൂർ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കീഴൂരിൽ മാത്രമാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കീഴൂർ കഴിഞ്ഞാൽ ഇരിട്ടി പാലത്തിനപ്പുറം മാത്രമെ ബസ്സുകൾ നിർത്താൻ പാടുള്ളു. പേരാവൂർ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾക്ക് പയഞ്ചേരി എസ് ബി ഐയ്ക്ക് സമീപം മാത്രമാണ് സ്‌റ്റോപ്പ്. തളിപ്പറമ്പ്, ഉളിക്കൽ, കൂട്ടപുഴ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ഇരിട്ടി പാലത്തിന് സമീപം ആളെ ഇറക്കി തിരിച്ചുപോകണം. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ടവർക്കായി ഇരിട്ടി പോലീസ് സ്‌റ്റേഷന് സമീപം താല്ക്കാലിക ബസസ്റ്റാന്റ് ക്രമീകരിക്കും.

     
    ടൗണിലെ മുഴുവൻ ബാങ്കുകളും അടച്ചിടും. നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനുമായി ഒരറ്റ വഴി മാത്രമെ തുറക്കു. നഗരത്തിലേക്കുള്ള മറ്റ് ഇടവഴികളെല്ലാം അടക്കും. നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ടുമുതൽ രണ്ട് മണിവരെ മാത്രമെ തുറക്കു. അവശ്യ സാധനങ്ങൾ വില്ക്കുന്ന സ്ഥാപനങ്ങൾ ഹോം ഡെലിവറിക്കായി രാവിലെ എട്ടുമൂതൽ പത്ത് വരെ രണ്ട് മണിക്കൂർ മാത്രം തുറക്കാം. നഗരസഭ ഹോംഡലിവറിക്കുള്ള സംവിധാനം ഒരുക്കും. പഴം, പച്ചക്കറി സ്ഥാപനങ്ങൾ പുലർച്ചെ അഞ്ചുമതൽ രാവിലെ 11മണിവരെ മാത്രമെ തുറക്കു. ഇവിടെനിന്നും വ്യക്തികൾക്ക് സാധനങ്ങൾ വില്ക്കാൻ പാടില്ല. മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം പൂർണ്ണമായും അടച്ചിട്ടും. ഓട്ടോറിക്ഷകളും ടാക്‌സികളും നഗരത്തിൽ പാർക്ക് ചെയ്ത് ഓടുന്നത് പൂർണ്ണമായും നിരോധിച്ചു. ഹോട്ടലുകളിൽ നിന്നും പാർസലുകളും ഹോം ഡലിവറിയും നിരോധിച്ചു. നഗരത്തിലെ ബാറുകളും മറ്റ് മദ്യശാലകളും തുറക്കില്ല. പോലീസ് മേഖലയിൽ മൈക്ക് പ്രചരണം നടത്തി. മോണിറ്ററിംങ്ങ് സമിതി യോഗത്തിൽ ഇരിട്ടി സി ഐ എ.കുട്ടികൃഷ്ണൻ, നഗരസഭാ സെക്രട്ടി അൻസൽ ഐസക്ക്, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad