BREAKING NEWS : ലോകം അപകടകരമായ ഘട്ടത്തിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി
ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ്. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കൊവിഡ് ഇപ്പോഴും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം 150,000 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും ടെഡ്രോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകൾ കൊവിഡ് ബാധിതരാവുകയും 4,53,834 പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. യു.എസിനെ കൂടാതെ കൂടുതൽ പുതിയ കൊവിഡ് ബാധിതർ വരുന്നത് സൗത്ത് ഏഷ്യയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നൊക്കെ അറിയാൻ വലിയ അളവിൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികൾ ഇനിയും ആവശ്യമാണ്.’ പലർക്കും വീട്ടിലിരുന്ന് മടുപ്പുളവാക്കി. രാജ്യങ്ങൾ അവരുടെ സമൂഹത്തെ തുറന്ന് വിടാൻ ആഗ്രഹിക്കുന്നു. വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സാമ്പത്തിക തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നുണ്ട്. സാമൂഹിക അകലം, മാസ്ക് ധരിക്കൽ, കൈ കഴുകൽ തുടങ്ങിയ നടപടികൾ ഇപ്പോഴും നിർണായകമാണെന്നും ടെഡ്രോസ് പറയുന്നു.
ചൈനയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത അതേ സമയത്ത് തന്നെ ഇറ്റലിയിലും വൈറസ് ഉണ്ടായിരുന്നുവെന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ടെഡ്രോസിന്റെ മുന്നറിയിപ്പ്.
അഭയാർഥികളുടെ എണ്ണം വളരെ കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, അവരിൽ 80 ശതമാനത്തിലധികം പേരും വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നുവെന്നും ടെഡ്രോസ് വ്യക്തമാക്കി.
WHO chief talk about Covid 19.
No comments
Post a Comment